ആഗോള വിപണിയില്‍ നിന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള് റിപ്പോര്ട്ട് ചെയ്തതോടെ ഗ്യാലക്സി നോട്ട് 7 മോഡലുകള് തിരികെ വിളിക്കാന് സാംസങ് ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ സുരക്ഷയാണ് പ്രധാനമെന്നും അവരെ നിരാശരാക്കാന് തങ്ങള് ആഗ്രഹിക്കുന്നില്ലെന്നും സാംസങ് അറിയിച്ചു.
 | 

ആഗോള വിപണിയില്‍ നിന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

മുംബൈ: ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗ്യാലക്‌സി നോട്ട് 7 മോഡലുകള്‍ തിരികെ വിളിക്കാന്‍ സാംസങ് ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ സുരക്ഷയാണ് പ്രധാനമെന്നും അവരെ നിരാശരാക്കാന്‍ തങ്ങള് ആഗ്രഹിക്കുന്നില്ലെന്നും സാംസങ് അറിയിച്ചു.

ചാര്‍ജ് ചെയ്യുന്നതിനിടെ ഈ മോഡലിലുള്ള ഫോണുകള്‍ പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകളേത്തുടര്‍ന്ന് സാംസങിന്റെ ഓഹരികളില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു. തകരാറിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തി ഉടന്‍തന്നെ അറിയിക്കുമെന്നും സാംസങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അടുത്തയാഴ്ച ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡല്‍ അവതരിപ്പിക്കാനിരിക്കേ നേരിട്ട തിരിച്ചടി വിപണിയില്‍ സാംസങിനെ ബാധിക്കും. ആകെ വിറ്റഴിച്ച ഫോണുകളില്‍ തകരാര്‍ കാണിച്ച ബാറ്ററി ഘടിപ്പിച്ചവ 0.1 ശതമാനം മാത്രമേ വരൂ. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നത് എളുപ്പമാണെന്നും കമ്പനി വ്യക്തമാക്കി.