Tuesday , 24 November 2020
News Updates

കമലയെ കണ്ട് അമേരിക്ക സ്ത്രീജീവിതത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഇടമാണെന്ന് വിചാരിക്കരുത്, ബാലവിവാഹം ഇപ്പോഴും അനുവദനീയമായ രാജ്യമാണത്? കുറിപ്പ് വായിക്കാം

ബാലവിവാഹം ഇപ്പോഴും അനുവദനീയമായ രാജ്യമാണ് അമേരിക്കയെന്ന് ഫെയിസ്ബുക്ക് കുറിപ്പ്. കമലാ ഹാരിസിനെയൊക്കെ കണ്ട് അമേരിക്ക സ്ത്രീ ജീവിതത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഇടമാണെന്നൊന്നും വിചാരിച്ചേക്കരുതെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് കുറിപ്പില്‍ പറയുന്നു. അമേരിക്ക ലോകത്തെ പരമബോറന്‍ സ്ഥലങ്ങളിലൊന്നുമാണ്. 12 വയസ്സുള്ള കുട്ടിയെപ്പോലും മുതിര്‍ന്ന ആണുങ്ങള്‍ക്ക് കെട്ടിച്ച് വിടാന്‍ നിയമപരമായി അനുമതിയുള്ള സ്ഥലം. രക്ഷിതാക്കളിലൊരാള്‍ക്കെങ്കിലും സമ്മതമുണ്ടായാല്‍ മതി.

2000 തൊട്ട് 2015 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം രണ്ട് ലക്ഷം ബാലവിവാഹം നടന്നെന്ന കണക്ക് വിക്കിയില്‍ നിന്ന് തന്നെ കിട്ടും. ആയിരം കുട്ടികളില്‍ ആറ് പേര്‍ 12നും 17നും പ്രായത്തിനിടയ്ക്ക് വിവാഹിതരാകുന്നു എന്ന്.ഇതില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അതിഹീനമായ കുറ്റകൃത്യമായി ആധുനിക ലോകം കണക്കാക്കുന്ന കാലത്താണ് ഈ ബാലവിവാഹമാമാങ്കം ആ രാജ്യത്ത് നടക്കുന്നത് എന്നത് മനസ്സിലാക്കണം.

ഇപ്പറയുന്ന മഹാശക്തരൊക്കെ വന്‍ തെരഞ്ഞെടുപ്പ് മാമാങ്കെമൊക്കെ നടത്തി അധികാരത്തില്‍ വന്നിട്ടും ”എടേയ്, ലോകത്താകെ വിവാഹത്തിന് നിശ്ചിത പ്രായം ഉണ്ട്, നമുക്കും അങ്ങനെ ഒരു റൂള്‍ ഉണ്ടാക്കണം. പെണ്‍കുട്ടികളൊക്കെ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാറായിട്ടേ കല്യാണ ഭാരമൊക്കെ തലയിലേക്ക് കൊടുക്കാവൂ എന്ന രക്ഷിതാക്കളോട് പറയണം” എന്നൊന്നും പറയാന്‍ ആര്‍ജ്ജവമുള്ള ലീഡേഴ്സൊന്നും ഇത് വരെ അവിടെ ഉണ്ടായിട്ടില്ല എന്ന് വേണ്ടേ മനസ്സിലാക്കാന്‍ എന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

അമേരിക്ക ലോകത്തെ പരമബോറന് സ്ഥലങ്ങളിലൊന്നുമാണ്.
കമലാ ഹാരിസിനെയൊക്കെ കണ്ട് അമേരിക്ക സ്ത്രീജീവിതത്തിന്റെയും ഏറ്റവും ഉജ്ജ്വലമായ ഇടമാണ് എന്നൊന്നും വിചാരിച്ചേക്കരുത്.ബാലവിവാഹം ഇപ്പോഴും അനുവദനീയമായ രാജ്യമാണത് , അറിയാമോ. 12 വയസ്സുള്ള കുട്ടിയെപ്പോലും മുതിര്ന്ന ആണുങ്ങള്ക്ക് കെട്ടിച്ച് വിടാന് നിയമപരമായി അനുമതിയുള്ള സ്ഥലം. രക്ഷിതാക്കളിലൊരാള്ക്കെങ്കിലും സമ്മതമുണ്ടായാല് മതി. 2000 തൊട്ട് 2015 വരെയുള്ള വര്ഷങ്ങളിൽ മാത്രം രണ്ട് ലക്ഷം ബാലവിവാഹം നടന്നെന്ന കണക്ക് വിക്കിയില് നിന്ന് തന്നെ കിട്ടും. ആയിരം കുട്ടികളില് ആറ് പേര് 12നും 17നും പ്രായത്തിനിടയ്ക്ക് വിവാഹിതരാകുന്നു എന്ന്.ഇതില് ബഹുഭൂരിപക്ഷവും പെണ്കുട്ടികളാണ്. നിശ്ചിതപ്രായപരിധിക്ക് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അതിഹീനമായ കുറ്റകൃത്യമായി ആധുനിക ലോകം കണക്കാക്കുന്ന കാലത്താണ് ഈ ബാലവിവാഹമാമാങ്കം ആ രാജ്യത്ത് നടക്കുന്നത് എന്നത് മനസ്സിലാക്കണം.
നിശ്ചിതപ്രായത്തില് താഴെയുള്ള കുട്ടികളുമായി ലൈംഗികത മനുഷ്യാവകാശലംഘനമാണ്’ എന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്ട്‌മെന്റ് തന്നെയും ഡിക്ലയര് ചെയ്തിട്ടുണ്ട് . എന്നിട്ടും, ഇപ്പറയുന്ന മഹാശക്തരൊക്കെ വന് തെരഞ്ഞെടുപ്പ് മാമാങ്കെമൊക്കെ നടത്തി അധികാരത്തില് വന്നിട്ടും ”എടേയ് , ലോകത്താകെ വിവാഹത്തിന് നിശ്ചിത പ്രായം ഉണ്ട്, നമുക്കും അങ്ങനെ ഒരു റൂള് ഉണ്ടാക്കണം. പെണ്കുട്ടികളൊക്കെ പഠിച്ച് സ്വന്തം കാലില് നില്ക്കാറായിട്ടേ കല്യാണഭാരമൊക്കെ തലയിലേക്ക് കൊടുക്കാവൂ എന്ന രക്ഷിതാക്കളോട് പറയണം ”എന്നൊന്നും പറയാന് ആര്ജ്ജവമുള്ള ലീഡേഴ്‌സൊന്നും ഇത് വരെ അവിടെ ഉണ്ടായിട്ടില്ല എന്ന് വേണ്ടേ മനസ്സിലാക്കാന്.
നൂറ്റാണ്ടായി നമ്മുടെ രാജ്യത്ത് നിശ്ചിതവിവാഹപ്രായം വന്നിട്ട്. അതിനെ എതിര്ത്ത ഓര്ത്തഡോക്‌സ് രാഷ്ട്രീയക്കാര്, ബാലഗംഗാധര തിലകനെപ്പോലുള്ളവര് ഇവിടെയും ഉണ്ടായിരുന്നു. പക്ഷെ അവരെ മറികടന്ന് ആധുനികതയെ,മനുഷ്യത്വമൂല്യത്തെ സ്ഥാപിക്കാന് ഇന്ത്യയ്ക്ക് സാധിച്ചതാണ്. നൂറ്റാണ്ട് പലത് കടന്നിട്ടും, അത്തരമൊരു പ്രാഥമികമനുഷ്യാവകാശസംഗതി സ്ഥാപിക്കാന് പറ്റാത്ത കൂട്ടരാണ് അമേരിക്കയിലെ രാഷ്ട്രീയക്കാര് എന്നും നമ്മളോര്ക്കണം. എന്നിട്ടവരിലെ ഹേറ്റ് സ്പീച്ചുകാര് അറബ് രാജ്യങ്ങളെയും തുര്ക്കിയെയും ഒക്കെ ഇതേ ബാലവിവാഹത്തിന്റെ പേരില് വംശീയമായി ചീത്ത വിളിക്കുകയും ചെയ്യും.
ഓര്ക്കണം, അഫ്ഗാനിസ്ഥാനില് പോലും 15 എന്ന് പെണ്കുട്ടികളുടെ വിവാഹപ്രായത്തിന് ഒരു നിശ്ചിതാവസ്ഥ ഉണ്ടാക്കി വെച്ചിട്ടുണ്ട് അവിടത്തെ രാഷ്ട്രീയക്കാര്. ഇത് കൂടെ മനസ്സില് വെച്ച് ചുറ്റും നോക്കൂ, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്ന നമ്മുടെ സ്ത്രീനേതാക്കളുടെ ചിത്രങ്ങള് കാണൂ. കമലാ ഹാരിസിന്റേതിനെക്കാള് ജനാധിപത്യപ്രബുദ്ധമായൊരു നാട്ടിലാണ് നമ്മള് ജീവിക്കുന്നതെന്ന് തോന്നുന്നില്ലേ.

അമേരിക്ക ലോകത്തെ പരമബോറന്‍ സ്ഥലങ്ങളിലൊന്നുമാണ്.

കമലാ ഹാരിസിനെയൊക്കെ കണ്ട് അമേരിക്ക സ്ത്രീജീവിതത്തിന്റെയും ഏറ്റവും…

Posted by Saneesh Elayadath on Sunday, November 8, 2020

DONT MISS