സറാഹ അത്ര പാവമല്ല! കോണ്‍ടാക്ടുകള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ഐഡന്റിറ്റി വെളിപ്പടുത്താതെ മെസേജുകള് അയക്കാന് സൗകര്യമൊരുക്കുന്ന സറാഹയെക്കുറിച്ച് ആദ്യം മുതലേ പലരും സംശയങ്ങള് ഉന്നയിച്ചിരുന്നു. ദോഷൈകദൃക്കുകള് പറഞ്ഞു പരത്തുന്ന ആരോപണങ്ങളാണ് ഇവയെന്ന് പറഞ്ഞ് ഉപയോക്താക്കള് അതിനെ തള്ളി. എന്നാല് സറാഹ അത്ര പാവമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള് പറയുന്നത്. ഇന്സ്റ്റോള് ചെയ്യുന്ന മൊബൈല് ഫോണിലെ കോണ്ടാക്റ്റുകള് മലയാളികള് സ്നേഹത്തോടെ സാറാമ്മയെന്ന് വിളിച്ച ആപ്പ് കമ്പനി സെര്വറിലേക്ക് അപ്ലോഡ് ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്.
 | 

സറാഹ അത്ര പാവമല്ല! കോണ്‍ടാക്ടുകള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ഐഡന്റിറ്റി വെളിപ്പടുത്താതെ മെസേജുകള്‍ അയക്കാന്‍ സൗകര്യമൊരുക്കുന്ന സറാഹയെക്കുറിച്ച് ആദ്യം മുതലേ പലരും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്ന ആരോപണങ്ങളാണ് ഇവയെന്ന് പറഞ്ഞ് ഉപയോക്താക്കള്‍ അതിനെ തള്ളി. എന്നാല്‍ സറാഹ അത്ര പാവമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍സ്റ്റോള്‍ ചെയ്യുന്ന മൊബൈല്‍ ഫോണിലെ കോണ്‍ടാക്റ്റുകള്‍ മലയാളികള്‍ സ്‌നേഹത്തോടെ സാറാമ്മയെന്ന് വിളിച്ച ആപ്പ് കമ്പനി സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ബിഷപ്പ് ഫോക്‌സ് എന്ന ഐടി സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിലെ വിദഗ്ദ്ധനാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. സറാഹ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഉടന്‍തന്നെ ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്‌റ്റോര്‍ ചെയ്യപ്പെട്ടിരിക്കുന്ന കോണ്‍ടാക്റ്റുകളും ഇമെയിലുകളും ഇത് സെര്‍വറിലേക്ക് മാറ്റും. ആപ്പ് ഉപയോഗിച്ച് അയക്കുന്നതും സ്വീകരിക്കുന്നതുമായ മെസേജുകള്‍ക്ക് കോണ്‍ടാക്റ്റുകളുടെ ആവശ്യമില്ലെങ്കിലും ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ കോണ്‍ടാക്ടുകള്‍ ഉപയോഗിക്കാനാകുമോ എന്ന് ആപ്പ് ചോദിക്കാറുണ്ട്.

കോണ്‍ടാക്റ്റുകള്‍ അപ്ലോഡ് ചെയ്യാറുണ്ടെന്ന് ആപ്പ് നിര്‍മിച്ച സൈനലാബ്ദീന്‍ തൗഫിഖ് സമ്മതിച്ചു. ഫൈന്‍ഡ് യുവര്‍ ഫ്രണ്ട് എന്ന പേരില്‍ ഉടന്‍ വരുന്ന അപ്‌ഡേറ്റിനു വേണ്ടിയാണ് ഇതെന്നാണ് തൗഫിഖിന്റെ അവകാശവാദം. അടുത്ത അപ്‌ഡേറ്റില്‍ ഇത്തരം ഡേറ്റകളില്‍ പ്രവേശനം ചോദിക്കുന്ന ഓപ്ഷന്‍ ഉണ്ടാവില്ലെന്നും തൗഫിഖ് പറഞ്ഞു.