സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും അണിനിരന്ന് കളര്‍ റണ്‍ ആഘോഷം; വീഡിയോ

കടുത്ത യാഥാസ്ഥിതിക നിയമങ്ങളുള്ള സൗദിയില് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് ഈ മത്സരത്തില് അണിചേര്ന്നത്. 5
 | 
സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും അണിനിരന്ന് കളര്‍ റണ്‍ ആഘോഷം; വീഡിയോ

ജിദ്ദ: ലോകത്തെ ഏറ്റവും സന്തോഷകരമായ ഓട്ടമത്സരം എന്ന് അറിയപ്പെടുന്ന കളര്‍ റണ്‍ സൗദിയില്‍ നടന്നു. ജിദ്ദയില്‍ ശനിയാഴ്ചയായിരുന്നു കളര്‍ റണ്‍ സംഘടിപ്പിച്ചത്. 5 കിലോമീറ്റര്‍ നീളുന്ന ഓട്ടത്തില്‍ ഓരോ കിലോമീറ്ററിനെയും അടയാളപ്പെടുത്താന്‍ ഓരോ നിറങ്ങള്‍ ഉപയോഗിക്കും. മത്സരം പൂര്‍ത്തിയായവരുടെ വസ്ത്രങ്ങളില്‍ പച്ച, മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ഉണ്ടായിരിക്കും. വെള്ള നിറത്തിലുള്ള ടീഷര്‍ട്ടുകളാണ് മത്സരാര്‍ത്ഥികള്‍ അണിയുക.

കടുത്ത യാഥാസ്ഥിതിക നിയമങ്ങളുള്ള സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് ഈ മത്സരത്തില്‍ അണിചേര്‍ന്നത്. 5 കിലോമീറ്റര്‍ ഓട്ടത്തിന് ശേഷം പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞ് മത്സരത്തില്‍ പങ്കെടുത്തവര്‍ ആഘോഷിക്കുകയും ചെയ്തു. 10,000ഓളം പേര്‍ കളര്‍ റണ്ണില്‍ പങ്കെടുത്തുവെന്നാണ് സംഘാടകരായ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി അറിയിച്ചത്. 40ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കാളികളായി.

സൗദിയില്‍ വിനോദ സംസ്‌കാരം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ കളര്‍ റണ്ണിലും 10,000ലേറെ ആളുകള്‍ പങ്കെടുത്തിരുന്നു.

വീഡിയോ കാണാം

This is how the #ColorRun was celebrated in Jeddah. Your views? Like: Life in Saudi Arabia

Posted by Life in Saudi Arabia on Saturday, November 2, 2019