സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗദി അറേബ്യ ഭരണാധികാരി സല്മാന് ബിന് അബ്ദുള് അസീസ് രാജാവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്തസഞ്ചിയിലെ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിക്കുന്നു. 2015ലാണ് സല്‍മാന്‍ രാജാവ് സൗദിയുടെ ഭരണച്ചുമതല ഏറ്റെടുത്തത്. 84 വയസുണ്ട്.

ഇദ്ദേഹത്തിന്റെ വൈദ്യപരിശോധനകള്‍ നടന്നു വരികയാണെന്നും വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. റിയാദിന്റെ ഗവര്‍ണറായി 50 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഇദ്ദേഹം 2012 മുതല്‍ രണ്ടര വര്‍ഷത്തോളം കിരീടാവകാശി, ഉപപ്രധാനമന്ത്രി എന്നീ ചുമതലകളില്‍ ഇരുന്ന ശേഷമാണ് 2015ല്‍ അധികാരത്തിലേറിയത്.

മെക്ക ഉള്‍പ്പെടെ മുസ്ലീങ്ങളുടെ പുണ്യകേന്ദ്രങ്ങളുടെ പരിപാലകന്‍ എന്ന പദവിയും ഇേേദ്ദഹത്തിനുണ്ട്. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അടുത്ത കിരീടാവകാശി.