നാല്‍പത് വയസു കഴിഞ്ഞവരുടെ വിസയും ഇഖാമയും പുതുക്കില്ലെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയില് ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ വിസയും ഇഖാമയും 40 വയസിനു ശേഷം പുതുക്കി നല്കില്ലെന്ന വാര്ത്ത വ്യാജം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപിച്ച ഈ വാര്ത്ത വ്യാജമാണെന്ന് സൗദി തൊഴില് മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരം പദ്ധതികള് സര്ക്കാരിന്റെ പരിഗണനയില് ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
 | 

നാല്‍പത് വയസു കഴിഞ്ഞവരുടെ വിസയും ഇഖാമയും പുതുക്കില്ലെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ജീവനക്കാരുടെ വിസയും ഇഖാമയും 40 വയസിനു ശേഷം പുതുക്കി നല്‍കില്ലെന്ന വാര്‍ത്ത വ്യാജം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപിച്ച ഈ വാര്‍ത്ത വ്യാജമാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇത്തരം തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുക. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കാനും പ്രവാസികളും പൗരന്‍മാരുമായുള്ള ബന്ധം തകര്‍ക്കാനും ശ്രമിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍. ആധികാരികതയില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ബിന്‍ ലാദിന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പത് കഴിഞ്ഞവരുടെ വര്‍ക്ക് വിസയ്ക്കായുള്ള അപേക്ഷകള്‍ നിരസിച്ചു എന്നായിരുന്നു വാര്‍ത്ത പരന്നത്. അതിനു ശേഷമാണ് നാല്‍പത് കഴിഞ്ഞ പ്രവിസികള്‍ക്ക് വിസയും ഇഖാമയും പുതുക്കി നല്‍കില്ലെന്നും ഇവരെ തിരിച്ചയക്കാനാണ് പദ്ധതിയെന്നും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ്.