സ്ത്രീ വിരുദ്ധ നിലപാടുകള്‍ തിരുത്താന്‍ സൗദി; തനിച്ച് യാത്ര ചെയ്യാനുള്ള അനുമതി ആഘോഷിച്ച് സ്വദേശി വനിതകള്‍

യുവതിയുടെ കാര് കത്തിച്ച മൂന്ന് പേര്ക്ക് ജയില് ശിക്ഷയും സൗദി കോടതി വിധിച്ചിരുന്നു.
 | 
സ്ത്രീ വിരുദ്ധ നിലപാടുകള്‍ തിരുത്താന്‍ സൗദി; തനിച്ച് യാത്ര ചെയ്യാനുള്ള അനുമതി ആഘോഷിച്ച് സ്വദേശി വനിതകള്‍

റിയാദ്: സ്ത്രീ വിരുദ്ധ നിയമങ്ങള്‍ ഭേദഗതി ചെയ്ത സൗദി അറേബ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്വദേശി വനിതകള്‍. ഡ്രൈവിംഗിന് അനുമതി നല്‍കിയതിന് പിന്നാലെ വനിതകള്‍ക്ക് തനിച്ച് യാത്ര ചെയ്യുന്നത് നിരോധിച്ച് സൗദി രംഗത്ത വന്നിരുന്നു. പുതിയ ഭേദഗതി പുറത്തുവന്നതിന് പിന്നാലെ പന്ത്രണ്ടായിരത്തിലധികം വനിതകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് രാജ്യത്ത് ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ വനിതകള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ രാജവിഞ്ജാപനത്തിലൂടെ അനുമതി നല്‍കിയത്. കടുത്ത മത മൗലിക വാദം പിന്തുടരുന്ന ചിലര്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ രാജ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അറിയിച്ചതോടെ പലരും പരസ്യ പ്രസ്താവനകള്‍ നടത്താന്‍ തയ്യാറായില്ല.

രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയും പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്ന് വനിതകള്‍ യാത്ര ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാറോടിക്കുന്ന സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നേരത്തെ സൗദി കര്‍ശന നടപടി സ്വീകരിച്ചിരുന്നു. യുവതിയുടെ കാര്‍ കത്തിച്ച മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും സൗദി കോടതി വിധിച്ചിരുന്നു.