ഷോപ്പിംഗ് മാളുകളിലും സ്വദേശിവല്‍ക്കരണത്തിന് സൗദി; പ്രവാസി ജീവനക്കാര്‍ പ്രതിസന്ധിയിലായേക്കും

സൗദിയിലെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി സര്ക്കാര്. സൗദി തൊഴില് സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇവിടങ്ങളിലെ പ്രവാസി ജീവനക്കാരുടെ തൊഴില് പ്രതിസന്ധിയിലാകും. അല്ഖസ്സീം പ്രവിശ്യയിലെ ഷോപ്പിംങ് മാളുകളില് മാത്രമേ ഈ തൊഴില്നയം നടപ്പാക്കൂ എന്നായിരുന്നു ആദ്യ വിവരമെങ്കിലും രാജ്യത്തെ മറ്റു ഷോപ്പിംങ് മാളുകളിലും സമ്പൂര്ണ്ണ സ്വദേശി വല്ക്കരണം വ്യാപിപ്പിക്കാന് കഴിഞ്ഞ ദിവസം തൊഴില് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
 | 

ഷോപ്പിംഗ് മാളുകളിലും സ്വദേശിവല്‍ക്കരണത്തിന് സൗദി; പ്രവാസി ജീവനക്കാര്‍ പ്രതിസന്ധിയിലായേക്കും

റിയാദ്: സൗദിയിലെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇവിടങ്ങളിലെ പ്രവാസി ജീവനക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലാകും. അല്‍ഖസ്സീം പ്രവിശ്യയിലെ ഷോപ്പിംങ് മാളുകളില്‍ മാത്രമേ ഈ തൊഴില്‍നയം നടപ്പാക്കൂ എന്നായിരുന്നു ആദ്യ വിവരമെങ്കിലും രാജ്യത്തെ മറ്റു ഷോപ്പിംങ് മാളുകളിലും സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മാളുകളിലെ വ്യാപാര സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ 90 ശതമാനം വരുന്ന ജീവനക്കാരും പ്രവാസികളാണ്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നതോടെ മലയാളികളടക്കമുളള നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപെടുക. 15 ലക്ഷം വരുന്ന ഈ മേഖലയിലെ തൊഴിലാളികളില്‍ മൂന്ന് ലക്ഷം പേര്‍ മാത്രമാണ് സൗദി സ്വദേശികള്‍. അതിനാല്‍ തന്നെ 12 ലക്ഷം വിദേശ തൊഴിലാളികളെ ഈ തീരുമാനം നേരിട്ട് ബാധിക്കും.

സൗദി തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ നാസിര്‍ അല്‍ഗഫീസ് ആണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 22 മുതല്‍ അല്‍ ഖസീം പ്രവിശ്യയിലും തുടര്‍ന്ന് രാജ്യവ്യാപകമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നവര്‍ ലേഡീസ് ഷോപ്പുകള്‍ക്ക് ബാധകമായ സൗകര്യങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണമെന്നും, ഇത് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികളാവും തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയെന്നും ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.