സൗദിയുടെ വിമാനം വെടിവെച്ചിട്ടു; യെമനില്‍ സൗദി-യുഎഇ സംയുക്താക്രമണം, 30ലേറെപ്പേര്‍ കൊല്ലപ്പെട്ടു

ഹൂതികള് യുദ്ധവിമാനം വെടിവെച്ചിട്ടതിനെത്തുടര്ന്ന് യെമനില് സൗദി സഖ്യസേന വ്യോമാക്രമണം നടത്തി.
 | 
സൗദിയുടെ വിമാനം വെടിവെച്ചിട്ടു; യെമനില്‍ സൗദി-യുഎഇ സംയുക്താക്രമണം, 30ലേറെപ്പേര്‍ കൊല്ലപ്പെട്ടു

സന: ഹൂതികള്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് യെമനില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. സാധാരണക്കാര്‍ക്കാണ് സൗദിയും യുഎഇയും നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതെന്ന് യുഎന്‍ അറിയിച്ചു. യെമനിലെ അല്‍ ജ്വാഫിലാണ് ആക്രമണം നടന്നത്.

ഈ പ്രദേശത്ത് സൈനിക സഹായത്തിനായി പറന്ന സൗദി യുദ്ധവിമാനമാണ് ഹൂതികള്‍ വെടിവെച്ചിട്ടത്. സൗദിയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അല്‍ ജ്വാഫിലെയും സനായിലെയും ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കാന്‍ കഴിയില്ലെന്ന് യുഎന്‍ വ്യക്തമാക്കി.