ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചു; സൗദി വനിത വീട് ചുട്ടെരിച്ചു

ഭര്ത്താവ് രണ്ടാം വിവാഹം കഴിച്ചതില് പ്രതിഷേധിച്ച് സൗദി വനിത തന്റെ വീടിനു തീയിട്ടു. താന് വീണ്ടും വിവാഹിതനായെന്നും വിദേശത്തേക്ക് മധുവിധുവിനായി പോകുകയാണെന്നുമുള്ള ഫോണ് സന്ദേശം ലഭിച്ചതോടെ ക്രുദ്ധയായ സ്ത്രീ വീടിനു തീയിടുകയായിരുന്നുവെന്ന് ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
 | 

ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചു; സൗദി വനിത വീട് ചുട്ടെരിച്ചു

റിയാദ്: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് സൗദി വനിത തന്റെ വീടിനു തീയിട്ടു. താന്‍ വീണ്ടും വിവാഹിതനായെന്നും വിദേശത്തേക്ക് മധുവിധുവിനായി പോകുകയാണെന്നുമുള്ള ഭര്‍ത്താവിന്റെ എസ്എംഎസ് ലഭിച്ചതോടെ ക്രുദ്ധയായ സ്ത്രീ വീടിനു തീയിടുകയായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പത്തു വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇവര്‍ക്ക് ആറു കുട്ടികളുമുണ്ട്. ദേഷ്യത്തില്‍ വീടിനു തീയിട്ടെങ്കിലും പിന്നീട് ഇവര്‍ അയല്‍ക്കാരെ സഹായത്തിനു വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഗ്നിശമനവസേനയെത്തിയാണ് തീയണച്ചത്. അഞ്ചു വയസുള്ള ഒരു കുട്ടിക്ക് പൊള്ളലേറ്റു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.