ആണ്‍കുട്ടികളെ ‘അടുക്കളപ്പണി’ പഠിപ്പിച്ച് സ്‌പെയ്‌നിലെ സ്‌കൂള്‍

കോളീജിയോ മോണ്ടേകാസ്റ്റെലോ എന്ന സ്കൂളാണ് ലിംഗനീതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
 | 
ആണ്‍കുട്ടികളെ ‘അടുക്കളപ്പണി’ പഠിപ്പിച്ച് സ്‌പെയ്‌നിലെ സ്‌കൂള്‍

മാഡ്രിഡ്: വീട്ടുജോലികള്‍ ചെയ്യേണ്ടത് പെണ്‍കുട്ടികളാണെന്നൊരു പൊതു മനോഭാവം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ മനോഭാവത്തിന് പിന്നില്‍ യാതൊരു തരത്തിലുള്ള ശാസ്ത്രീയതയുമില്ലതാനും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷ മേധാവിത്വ സമൂഹത്തിന്റെ പ്രഥമ ലക്ഷണമായിട്ടാണ് ഈ പ്രവണത. കുട്ടിക്കാലം മുതല്‍ക്കെ ഇത്തരം കാര്യങ്ങള്‍ ആണ്‍കുട്ടികളെ കൊണ്ട് ശീലിപ്പിച്ചാലോ? ചിലപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത്തരമൊരു പരീക്ഷണത്തിനാണ് സ്‌പെയ്‌നിലെ ഒരു സ്‌കൂള്‍ നടത്തുന്നത്.

ആണ്‍കുട്ടികളെ ‘അടുക്കളപ്പണി’ പഠിപ്പിച്ച് സ്‌പെയ്‌നിലെ സ്‌കൂള്‍

കോളീജിയോ മോണ്ടേകാസ്‌റ്റെലോ എന്ന സ്‌കൂളാണ് ലിംഗനീതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആണ്‍കുട്ടികളെ ശാസ്ത്രീയമായി തന്നെ വീട്ടുജോലി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ക്ലീനിംഗ്, വാഷിംഗ്, അയണ്‍ ചെയ്യുക, പാചകം തുടങ്ങി എല്ലാ ജോലികളും ആണ്‍കുട്ടികളെ പഠിപ്പിക്കും. ഇതൊരു വെറും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയാണെന്ന് ധരിക്കരുത്. കൃത്യമായ ഓഡിറ്റിംഗും ഇതര പരിശോധനകളും നടത്താന്‍ അധ്യാപകരെത്തും. വീട്ടുജോലി കൃത്യതയോടെ നിര്‍വ്വഹിക്കുന്നയാള്‍ക്ക് നല്ല മാര്‍ക്കും ലഭിക്കും.

ആണ്‍കുട്ടികളെ ‘അടുക്കളപ്പണി’ പഠിപ്പിച്ച് സ്‌പെയ്‌നിലെ സ്‌കൂള്‍

കുട്ടികളെ പ്ലംബിഗ്, ഇലക്ട്രിക്കല്‍ ജോലി തുടങ്ങിയവയും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് സ്‌കൂളിന്റെ ഉദ്ദേശമെന്ന് കരിക്കുലം കോഡിനേറ്റര്‍മാര്‍ പറയുന്നു. സ്‌കൂളിന്റെ പാഠ്യ പദ്ധതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇത്തരം രീതികള്‍ എല്ലായിടത്തും പരീക്ഷിക്കപ്പെടണമെന്നാണ് മിക്കവരുടെയും അഭിപ്രായം.