ക്യാന്‍സര്‍ ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ശീതീകരിച്ചു സൂക്ഷിക്കാനുള്ള കോടതിവിധിയെ അപലപിച്ച് ശാസ്ത്രലോകം

മരിച്ച പെണ്കുട്ടിയുടെ ശരീരം ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശീതീകരിച്ചു സൂക്ഷിക്കാന് അനുവാദം നല്കിയ കോടതി വിധിയെ അപലപിച്ച് ശാസ്ത്രലോകം. മരിച്ചവരെ ഉയിര്പ്പിക്കാനാകുമെന്ന വാദം തന്നെ നിരര്ത്ഥകമാണെന്ന് ശാസ്ത്രജ്ഞര് പറയുന്നു
 | 

ക്യാന്‍സര്‍ ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ശീതീകരിച്ചു സൂക്ഷിക്കാനുള്ള കോടതിവിധിയെ അപലപിച്ച് ശാസ്ത്രലോകം

ലണ്ടന്‍: മരിച്ച പെണ്‍കുട്ടിയുടെ ശരീരം ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശീതീകരിച്ചു സൂക്ഷിക്കാന്‍ അനുവാദം നല്‍കിയ കോടതി വിധിയെ അപലപിച്ച് ശാസ്ത്രലോകം. മരിച്ചവരെ ഉയിര്‍പ്പിക്കാനാകുമെന്ന വാദം തന്നെ നിരര്‍ത്ഥകമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മരിച്ച മനുഷ്യ ശരീരത്തെ ശീതീകരിച്ചതിനു ശേഷം പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടു വരാനാവില്ലെന്നും അവരെ ബാധിച്ച മാരക രോഗങ്ങളെ ഭാവിയില്‍ ചികിത്സിച്ചു മാറ്റാനാകുമെന്ന് കരുതാനാകില്ലെന്നും ശാസ്ത്രജ്ഞന്‍മാര്‍ വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള പ്രതീക്ഷ കൊടുക്കുന്നതിലൂടെ ക്രയോജനിക് കമ്പനികള്‍ നിരുത്തരവാദിത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ശാസ്ത്രത്തിന് സാധ്യമാകുമെന്ന് ഒരു കാരണവശാലും പറയാനാവാത്ത കാര്യമാണ് ഇതെന്ന് കോടതി വിലയിരുത്തിയില്ല. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷയുണ്ടാകാനു വിധി കാരണമാകുമെന്ന് വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു. ദ്രവീകൃത നൈട്രജനില്‍ ഏറെക്കാലം സൂക്ഷിക്കുന്ന ശരീരമോ മസ്തിഷ്‌കമോ പിന്നീട് പഴയ പടിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനോ അതിനെ ന്യായീകരിക്കുന്ന പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കാനോ ക്രയോജനിക്‌സ് അനുകൂലികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കിംഗ്‌സ് കോളേജിലെ ന്യൂറോസയന്‍സ് പ്രൊഫസര്‍ ക്ലൈവ് കോയെന്‍ പറഞ്ഞു.

പൂജ്യത്തിലും താഴ്ന്ന ഊഷ്മാവിലേക്ക് മാറ്റുമ്പോള്‍ പരിഹരിക്കാനാവാത്ത തകരാറുകളാണ് അവയവങ്ങള്‍ക്കും കോശങ്ങള്‍ക്കും സംഭവിക്കുന്നത്. ശരീരത്തെ പിന്നീട് പൂര്‍വാവസ്ഥയിലേക്ക് കൊണ്ടുവരിക എന്നത് അസാധ്യമാണ്. ശീതീകരിക്കുമ്പോള്‍ത്തന്നെ നശിക്കുന്ന അവയവങ്ങള്‍ പിന്നീട് ഊഷ്മാവ് മാറ്റി പഴയ പടിയാക്കാന്‍ ശ്രമിതക്കുമ്പോള്‍ കൂടുതല്‍ തകരാറിലാകുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇതു മൂലം ജനങ്ങള്‍ക്ക് അനാവശ്യവും ഒരിക്കലും സാധ്യമാകാത്തതുമായ കാര്യങ്ങളില്‍ പ്രതീക്ഷയുണ്ടാകുമമെന്നും