സ്‌കോട്ട്‌ലന്റ് വിഭജനം: ഹിതപരിശോധന ഇന്ന്

ബ്രിട്ടനിൽ നിന്നു വേർപിരിഞ്ഞ് സ്കോട്ട്ലന്റ് പുതിയ രാജ്യമാകണമോ എന്ന ചോദ്യത്തിന് സ്കോട്ടിഷ് ജനത സ്വാതന്ത്ര്യ ഹിതപരിശോധനയിലൂടെ ഇന്ന് ഉത്തരം നൽകും. ഹിതപരിശോധനയ്ക്ക് മുന്നോടിയായി വിഭജനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അവസാനവട്ട പ്രചരണം പൂർത്തിയാക്കി. സ്പെയ്നിലെ കാറ്റലോണിയയിൽ നവംബറിലാണ് ഹിതപരിശോധന. ബ്രിട്ടനിൽ നിന്നും വേർപിരിഞ്ഞ് സ്വയംഭരണാവകാശമുള്ള രാജ്യമാകണമെന്നാണ് സ്കോട്ട്ലന്റിലെ ഒരു വിഭാഗം ജനങ്ങളുടെ ആവശ്യം. ബ്രിട്ടനിൽനിന്നു വിഭജിക്കേണ്ടയെന്ന് 52 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 48 ശതമാനം വിഭജനത്തിനൊപ്പമാണ്.
 | 

സ്‌കോട്ട്‌ലന്റ് വിഭജനം: ഹിതപരിശോധന ഇന്ന്

ലണ്ടൻ: ബ്രിട്ടനിൽ നിന്നു വേർപിരിഞ്ഞ് സ്‌കോട്ട്‌ലന്റ് പുതിയ രാജ്യമാകണമോ എന്ന ചോദ്യത്തിന് സ്‌കോട്ടിഷ് ജനത സ്വാതന്ത്ര്യ ഹിതപരിശോധനയിലൂടെ ഇന്ന് ഉത്തരം നൽകും. ഹിതപരിശോധനയ്ക്ക് മുന്നോടിയായി വിഭജനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അവസാനവട്ട പ്രചരണം പൂർത്തിയാക്കി. സ്‌പെയ്‌നിലെ കാറ്റലോണിയയിൽ നവംബറിലാണ് ഹിതപരിശോധന. ബ്രിട്ടനിൽ നിന്നും വേർപിരിഞ്ഞ് സ്വയംഭരണാവകാശമുള്ള രാജ്യമാകണമെന്നാണ് സ്‌കോട്ട്‌ലന്റിലെ ഒരു വിഭാഗം ജനങ്ങളുടെ ആവശ്യം. ബ്രിട്ടനിൽനിന്നു വിഭജിക്കേണ്ടയെന്ന് 52 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 48 ശതമാനം വിഭജനത്തിനൊപ്പമാണ്.

ഹിതപരിശോധനകൾ യൂറോപ്യൻ യൂണിയനെ തകർക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി മരിയാനോ റജോയ് അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങൾ മേഖലയിൽ സാമ്പത്തിക മാന്ദ്യവും പട്ടിണിയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഇതിനോട് വിയോജിപ്പാണുള്ളത്. സ്‌കോട്‌ലന്റ് സ്വതന്ത്ര രാജ്യമായാൽ വടക്കൻ സ്‌കോട്‌ലന്റിലെ എണ്ണ നിക്ഷേപമടക്കമുള്ള സാമ്പത്തിക സ്രോതസുകൾ ബ്രിട്ടൻ വിട്ടു നൽകേണ്ടി വരും. ഇന്നത്തെ ഹിതപരിശോധന വിജയിക്കുകയാണെങ്കിൽ മൂന്നു നൂറ്റാണ്ടോളം ലോകത്ത് നിലനിന്ന ഗ്രേറ്റ് ബ്രിട്ടൻ ഇല്ലാതാകും. ഗ്രേറ്റ് ബ്രിട്ടന്റെ അവസാനത്തെ പ്രധാനമന്ത്രിയായിരിക്കും ഡേവിഡ് കാമറൂൺ.