യു.കെയുടേതിനേക്കാള്‍ ആനുപാതികമായി ഇരട്ടി ധനകമ്മിയുമായി സ്‌കോട്ട്‌ലാന്‍ഡ്

സ്കോട്ട്ലാന്ഡിന്റെ ധനകമ്മി 1,50,000 കോടി രൂപയാണെന്ന് റിപ്പോര്ട്ട്. യു.കെയുടെ കമ്മിയേക്കാള് ആനുപാതികമായി ഇരട്ടിയിലധികം കമ്മി വന്നത് സ്കോട്ട്ലാന്ഡ് ഫസ്റ്റ് മിനിസ്റ്റര് നികോളാ സറ്റര്ജന്സിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതാണ്. യു.കെയില് നിന്നു വിട്ടുപോകാന് അവര് തീരുമാനിച്ചിരുന്നെങ്കില് വിസ്കിക്കും പെട്രോളിനും വരുമാനത്തിനും വീടിനുമെല്ലാ നികുതി വര്ധിപ്പിക്കേണ്ടിവരുമായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് പറഞ്ഞു. സ്റ്റര്ജന്സ് സ്കോട്ടിഷ് ജനതയെ വില്ക്കാന് ശ്രമിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും ഭാവിയില് എണ്ണയുള്പ്പെടെയുള്ള സാധനങ്ങള്ക്ക് വില കയറ്റാനുള്ള ഗൂഢ ശ്രമമായിരുന്നെന്നും പ്രതിപക്ഷ പാര്ട്ടികള് ആരോപിച്ചു.
 | 

യു.കെയുടേതിനേക്കാള്‍ ആനുപാതികമായി ഇരട്ടി ധനകമ്മിയുമായി സ്‌കോട്ട്‌ലാന്‍ഡ്

 എഡിന്‍ബറോ: സ്‌കോട്ട്‌ലാന്‍ഡിന്റെ ധനകമ്മി 1,50,000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. യു.കെയുടെ കമ്മിയേക്കാള്‍ ആനുപാതികമായി ഇരട്ടിയിലധികം കമ്മി വന്നത് സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നികോളാ സറ്റര്‍ജന്‍സിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതാണ്. യു.കെയില്‍ നിന്നു വിട്ടുപോകാന്‍ അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ വിസ്‌കിക്കും പെട്രോളിനും വരുമാനത്തിനും വീടിനുമെല്ലാ നികുതി വര്‍ധിപ്പിക്കേണ്ടിവരുമായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. സ്റ്റര്‍ജന്‍സ് സ്‌കോട്ടിഷ് ജനതയെ വില്‍ക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും ഭാവിയില്‍ എണ്ണയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില കയറ്റാനുള്ള ഗൂഢ ശ്രമമായിരുന്നെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

2014-2015 വര്‍ഷത്തിലെ സ്‌കോട്ടിഷ് സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിട്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. 2009-2010നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് അത് ലോക സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതായിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിയിലെത്തിയത് വിവാദത്തിനു തുടക്കം കുറിക്കും.
അതേസമയം ലോക മാന്ദ്യത്തിനുപിന്നാലെ യു.കെയുടെ സാമ്പത്തിക സ്ഥിതിയില്‍ ക്രമേണ ഉയര്‍ച്ചയാണ് കണ്ടതെന്നും വിലയിരുത്തുന്നവരുണ്ട്.

അതേസമയം യുകെയില്‍ നിന്നു വിടുതലിനുള്ള തന്റെ വാദം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഒരുവര്‍ഷത്തെ കണക്കുകള്‍ കണ്ട് കുറ്റം പറയരുതെന്നും പത്തുവര്ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്നും എണ്ണ വിലയിടിവും നോര്‍ത്ത് സീയില്‍ നേരിട്ട പിടിപ്പുകേടും ആക്കം കൂട്ടിയെന്നും സ്റ്റര്‍ജന്‍സ് പറഞ്ഞു. അതേസമയം എണ്ണ വിലയിടിവ് തുടരുന്നതിനാല്‍ അടുത്ത വര്‍ഷം ധനകമ്മി വര്‍ധിക്കുമെന്ന് പൊതുവേ കരുതപ്പെടുന്നു.