അമേരിക്കയ്ക്ക് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും നല്‍കുന്നത് യുകെ നിര്‍ത്തി വെക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്

അമേരിക്കയ്ക്ക് ടിയര് ഗ്യാസും റബ്ബര് ബുള്ളറ്റുകളും ഷീല്ഡുകളും നല്കുന്നത് യുകെ അവസാനിപ്പിക്കണമെന്ന് സ്കോട്ട്ലന്ഡ്.
 | 
അമേരിക്കയ്ക്ക് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും നല്‍കുന്നത് യുകെ നിര്‍ത്തി വെക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്

അമേരിക്കയ്ക്ക് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും ഷീല്‍ഡുകളും നല്‍കുന്നത് യുകെ അവസാനിപ്പിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലപാതകത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് ഈ യുകെ പാര്‍ലമെന്റിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് നേരെ അമേരിക്കന്‍ പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.

എതിരില്ലാത്ത 52 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് ഈ നിര്‍ദേശം പാസാക്കിയത്. യുകെ ഗവണ്‍മെന്റ് അടിയന്തരമായി അമേരിക്കയിലേക്ക് ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കയറ്റി അയക്കുന്നത് നിര്‍ത്തണമെന്നും എക്‌സ്‌പോര്‍ട്ട് ലൈസന്‍സുകള്‍ റദ്ദാക്കണമെന്നുമാണ് ആവശ്യം. പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ അടിച്ചമര്‍ത്താന്‍ വംശീയ രാജ്യമായ അമേരിക്ക യുകെ നല്‍കുന്ന ആയുധങ്ങളെ ഉപയോഗിക്കുകയാണെന്ന് പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിച്ച സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗം പാട്രിക് ഹാര്‍വി പറഞ്ഞു.

സമാധാനപരമായി പ്രതിഷേധം നടത്തിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയും ടിയര്‍ ഗ്യാസും ലാത്തി പ്രയോഗം നടത്തിയുമാണ് യുഎസ് പോലീസ് പ്രതികരിച്ചതെന്ന് സ്‌കോട്ടിഷ് പാര്‍ലമെന്റ് പറഞ്ഞു. ആഭ്യന്തര, അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്നും പാര്‍ലമെന്റ് വ്യക്തമാക്കി.