ലൈംഗിക വിദ്യാഭ്യാസ പാഠങ്ങള്‍ സ്വവര്‍ഗ്ഗലൈംഗികതയെ അവഗണിക്കുന്നതായി ഗവേഷകര്‍

സ്കൂളുകളിലെ ലൈംഗിക പാഠങ്ങള് സ്വവര്ഗ്ഗലൈംഗികതയെ അവഗണിക്കുന്നതായി കണ്ടെത്തല്. ബര്മിഗ്ഹാം സര്വകലാശാലയിലെ ഗവേഷകര് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. അധ്യാപകര് കുട്ടികളോട് കാമുകീ കാമുകന്മാരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പങ്കാളി എന്ന പദമാകും ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പരാമര്ശിക്കുമ്പോള് ഉചിതമെന്നും പഠനം നിര്ദേശിക്കുന്നു.
 | 
ലൈംഗിക വിദ്യാഭ്യാസ പാഠങ്ങള്‍ സ്വവര്‍ഗ്ഗലൈംഗികതയെ അവഗണിക്കുന്നതായി ഗവേഷകര്‍

ബര്‍മിംഗ്ഹാം: സ്‌കൂളുകളിലെ ലൈംഗിക പാഠങ്ങള്‍ സ്വവര്‍ഗ്ഗലൈംഗികതയെ അവഗണിക്കുന്നതായി കണ്ടെത്തല്‍. ബര്‍മിഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അധ്യാപകര്‍ കുട്ടികളോട് കാമുകീ കാമുകന്‍മാരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പങ്കാളി എന്ന പദമാകും ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഉചിതമെന്നും പഠനം നിര്‍ദേശിക്കുന്നു. ലൈംഗിക വൈജാത്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പാഠങ്ങള്‍ പോലും അധ്യാപകര്‍ എതിര്‍ലിംഗത്തില്‍ പെട്ടവരുമായുളള ലൈംഗികത എന്ന രീതിയിലാണ് പരാമര്‍ശിക്കുന്നത്.

സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചുളള പാഠങ്ങള്‍ അത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കലാകുമെന്നാണ് എട്ടുവര്‍ഷമായി ലൈംഗികത പഠിപ്പിക്കുന്ന അധ്യാപകരുടെ പോലും അഭിപ്രായം. സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ക്ലാസ് മുറി അനുയോജ്യമല്ലെന്നും ഇതേ അധ്യാപിക പറയുന്നു. അധ്യാപകരുടെ സ്വവര്‍ഗാനുരാഗ വിരുദ്ധ നിലപാട് ഇത്തരക്കാരില്‍ അപകര്‍ഷതയുണ്ടാക്കുമെന്നാണ് ഗവേഷകരുടെ പക്ഷം. തങ്ങള്‍ എന്തോ കുഴപ്പക്കാരാണെന്ന തോന്നലാകും ഇത്തരക്കാരില്‍ ഇതുണ്ടാക്കുകയെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

പ്രായപൂര്‍ത്തിയാകും മുമ്പ് എല്ലാവര്‍ക്കും എതിര്‍ലിംഗത്തില്‍ പെട്ടവരോടും സ്വലിംഗത്തില്‍ പെട്ടവരോടും ആകര്‍ഷണമുണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അല്ലെന്നും ഗവേഷകര്‍ പറയുന്നു. ലൈംഗികതയെക്കുറിച്ച് ക്ലാസ് മുറികളില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ വേണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുളള പഠനത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്ക് തന്നെ ആശങ്കയുണ്ടെന്നാണ് ഇത്തരം നിലപാടുകള്‍ വ്യക്തമാക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.