യോനിയെപ്പറ്റി കവിതയെഴുതി, ഭരണകൂടം തടവിലാക്കി; സ്‌റ്റെല്ലാ ന്യാന്‍സിയുടെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥ!

ആഫ്രിക്കന് ജനതയുടെ ആധുനിക കാലത്തെ സ്വാതന്ത്ര്യ സമര പോരാളിയാണ് സ്റ്റെല്ലാ ന്യാന്സി.
 | 
യോനിയെപ്പറ്റി കവിതയെഴുതി, ഭരണകൂടം തടവിലാക്കി; സ്‌റ്റെല്ലാ ന്യാന്‍സിയുടെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥ!

എട്ട് മാസമായി ഉഗാണ്ടയിലെ തടവറയില്‍ കഴിയുന്ന ഒരു വിമോചന നായികയുണ്ട്. സ്‌റ്റെല്ലാ ന്യാന്‍സി, അന്താരാഷ്ട്ര മാധ്യമങ്ങളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ അധികം ശ്രദ്ധിക്കാതെ പോയ ആഫ്രിക്കന്‍ ഫെമിനിസ്റ്റ്. കവിത കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന, തെരുവുകളില്‍ സ്ത്രീകളെ അണിനിരത്തി ഭരണകൂടത്തിനെതിരെ നിരന്തരം കലഹിക്കുന്ന ന്യാന്‍സിയുടെ അന്യായ തടങ്കലിന് ഉഗാണ്ടന്‍ സര്‍ക്കാരിനോ കോടതിക്കോ കൃത്യമായ കാരണം പോലും ലോകത്തിന് മുന്നില്‍ പറയാനില്ല. അവര്‍ യോനിയെപ്പറ്റി കവിത രചിച്ചുവെന്നതാണ് ഭരണകൂടം ആവര്‍ത്തിക്കുന്ന ‘കുറ്റകൃത്യം’.

ലോക ഭൂപടത്തില്‍ കറുത്തവരെന്ന് അടയാളപ്പെടുത്തിയ ആഫ്രിക്കന്‍ ജനതയുടെ ആധുനിക കാലത്തെ സ്വാതന്ത്ര്യ സമര പോരാളിയാണ് സ്‌റ്റെല്ലാ ന്യാന്‍സി. ആഫ്രിക്കന്‍ അക്കാദമിക് ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന ന്യാന്‍സിയുടെ പോരാട്ടങ്ങള്‍ ഉഗാണ്ടയിലെ ഏകാധിപതി യൊവേരി മുസേവനിയ്ക്ക് ഉണ്ടാക്കികൊണ്ടിരിക്കുന്ന തലവേദന ചെറുതല്ല. അന്താരാഷ്ട്രതലത്തില്‍ പോലും മുസേവനിയുടെ നയങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് ന്യാന്‍സിയുടെ ഇടപെടലുകളുടെ ഫലമായിട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുസേവനിക്കെതിരെ ന്യാന്‍സി ഒരു കവിത രചിച്ചു. ഏകാധിപത്യത്തിന്റെയും ചൂഷണങ്ങളുടെയും ദാരിദ്രത്തിന്റെയും കഥ വിവരിക്കുന്ന കവിത.

യോനിയെപ്പറ്റി കവിതയെഴുതി, ഭരണകൂടം തടവിലാക്കി; സ്‌റ്റെല്ലാ ന്യാന്‍സിയുടെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥ!

കവിതയില്‍ മുസേവനിയുടെ അമ്മയുടെ യോനിയും മുസേവനിയും കഥാപാത്രങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഭരണകൂട വികാരം ഉണര്‍ത്താന്‍ ഈ കവിത കാരണമായി. എന്നാല്‍ ഇത്തരം തീവ്ര സ്വഭാവമുള്ള കവിതകള്‍ ഭീഷണിയാണെന്ന് മനസിലാക്കിയ മുസേവനി ന്യാന്‍സിയെ തടവിലാക്കി. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു, അപഹസിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു തുറുങ്കിലടച്ചത്. ഉഗാണ്ടയില്‍ നടക്കുന്ന പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഇതാദ്യമായിട്ടല്ല മുസേവനി ശ്രമിക്കുന്നത്. മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ അദ്ദേഹം ഇത്തരം പ്രവൃത്തികള്‍ ചെയ്തിരുന്നു.

‘ഇനി ശാന്തരായ തലകുനിച്ച് ബഹുമാനത്തോടെ പ്രതികരിച്ചിട്ട് കാര്യമില്ല, രോഷാകുലരായി മര്യാദയില്ലാതെ നിങ്ങള്‍ പ്രതിഷേധിക്കൂവെന്ന്’- ന്യാന്‍സി പറയുന്നു. ഉഗാണ്ടയിലെ ലൈംഗികത്തൊഴിലാളികള്‍ക്കിടയിലായിരുന്നു ന്യാന്‍സിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. അവരെ സംഘടിപ്പിക്കുകയും അനീതികള്‍ക്കെതിരെ പോരാടാന്‍ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മുസേവനിയുടെ നയങ്ങള്‍ക്കെതിരെ നിരന്തരം എഴുതുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തെരുവുകളില്‍ ന്യാന്‍സിക്കൊപ്പം ആയിരങ്ങള്‍ അണിനിരക്കുകയും ചെയ്തു.

യോനിയെപ്പറ്റി കവിതയെഴുതി, ഭരണകൂടം തടവിലാക്കി; സ്‌റ്റെല്ലാ ന്യാന്‍സിയുടെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥ!

കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റിന്റെ പ്രായപരിധി സംബന്ധിച്ച നിയന്ത്രണങ്ങള്‍ മുസേവനി എടുത്തു കളയുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഭാഷയില്‍ പരിഷ്‌കാരവും നിയന്ത്രണവും കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിസാണ് ന്യാന്‍സി യോനിയെന്ന പദം ഉപയോഗിച്ചുവെന്നത് പ്രധാന കുറ്റകൃത്യമായി പോലീസ് സമര്‍ത്ഥിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ ഉഗാണ്ടയില്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇവയൊന്നും മുസേവനിയെ സംബന്ധിച്ച് പ്രശ്‌നമേയാകുന്നില്ല.

യോനിയെപ്പറ്റി കവിതയെഴുതി, ഭരണകൂടം തടവിലാക്കി; സ്‌റ്റെല്ലാ ന്യാന്‍സിയുടെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥ!

ന്യാന്‍സി കരുത്തയായ സ്ത്രീയാണ്, ഞങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ ആ കരങ്ങള്‍ക്ക് സാധിക്കും ന്യാന്‍സിയുടെ ആശയങ്ങളെ പിന്തുടരുന്ന ഒരു വനിത സി.എന്‍.എന്നോട് പ്രതികരിക്കവെ പറഞ്ഞ വാക്കുകളാണ്. 2017ലാണ് ആദ്യമായി ന്യാന്‍സി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഉഗാണ്ടന്‍ പ്രഥമ വനിതയെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു തടവ് ശിക്ഷ. കായിക-വിദ്യാഭ്യാസ മന്ത്രി കൂടിയാണ് മുസേവനിയുടെ ഭാര്യ. എന്നാല്‍ ശിക്ഷ ന്യാന്‍സിയെ കൂടുതല്‍ ശക്തയാക്കുകയാണ് ചെയ്തത്. ഞാന്‍ ആക്ടിവിസത്തിന്റെ ഭാഗമാകുന്നത് അത് എന്റെ പഠനത്തിന് ഭാഗമായതിനാലാണ്. അത് തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ന്യാന്‍സിയുടെ പ്രതികരണം.