സിയറ ലിയോണില്‍ പാസ്റ്റര്‍ ഖനനം ചെയ്‌തെടുത്തത് 3000 കോടി രൂപ മൂല്യമുള്ള രത്‌നം; തൂക്കം 706 കാരറ്റ്

ആഫ്രിക്കന് രാജ്യമായ സിയറ ലിയോണില് ഒരു പാസ്റ്റര്ക്ക് ഭാഗ്യം വന്നത് രത്നത്തിന്റെ രൂപത്തില്. 706 കാരറ്റ് രത്നമാണ് രത്ന ഖനനം നടത്തുന്ന പാസ്റ്റര്ക്ക് ലഭിച്ചത്. ഇന്ത്യന് രൂപയില് 3000 കോടിയിലേറെ ഇതിന് വില വരുമെന്നാണ് വിവരം. ഇമ്മാനുവല് മോമോ എന്ന പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള രത്നങ്ങളില് ഒന്നായ ഇത് കുഴിച്ചെടുത്തത്.
 | 

സിയറ ലിയോണില്‍ പാസ്റ്റര്‍ ഖനനം ചെയ്‌തെടുത്തത് 3000 കോടി രൂപ മൂല്യമുള്ള രത്‌നം; തൂക്കം 706 കാരറ്റ്

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ ഒരു പാസ്റ്റര്‍ക്ക് ഭാഗ്യം വന്നത് രത്‌നത്തിന്റെ രൂപത്തില്‍. 706 കാരറ്റ് രത്‌നമാണ് രത്‌ന ഖനനം നടത്തുന്ന പാസ്റ്റര്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ രൂപയില്‍ 3000 കോടിയിലേറെ ഇതിന് വില വരുമെന്നാണ് വിവരം. ഇമ്മാനുവല്‍ മോമോ എന്ന പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള രത്‌നങ്ങളില്‍ ഒന്നായ ഇത് കുഴിച്ചെടുത്തത്.

ഫ്രീടൗണ്‍ സെന്‍ട്രല്‍ ബാങ്ക് ലോക്കറില്‍ വെക്കുന്നതിനു മുമ്പായി ഈ രത്‌നം സിയറ ലിയോണ്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. കിംബേര്‍ലി പ്രോസസിലൂടെ ഇതിന്റെ മൂല്യം ഇനി നിര്‍ണയിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഇതുവരെ കണ്ടെത്തിയതില്‍ വലിപ്പത്തില്‍ 10നും 15നുമിടയിലുള്ള സ്ഥാനം ഇതിന് ലഭിച്ചേക്കും.

25 കാരറ്റ് രത്‌നത്തിന് 103 കോടി രൂപയോളമാണ് വില വരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രത്‌നത്തിന് ഇതിന്റെ 30 ഇരട്ടി വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.