ആറു ദിവസം പ്രായമുള്ള കുട്ടിയുടെ ഹൃദയം മാറ്റിവെച്ചു

ആറു ദിവസം പ്രായമുള്ള കുട്ടിയുടെ ഹൃദയം മാറ്റിവെച്ചു. അമേരിക്കയിലെ അരിസോണ ഫോയിണിക്സ് ആശുപത്രിയിലാണ് ജനിച്ച് ആറു ദിവസം മാത്രമായ കുട്ടിയുടെ ഹൃദയം മാറ്റിവെച്ചത്. കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത 58 ശതമാനമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
 | 

ആറു ദിവസം പ്രായമുള്ള കുട്ടിയുടെ ഹൃദയം മാറ്റിവെച്ചു

ലോസ് ഏഞ്ചൽസ്: ആറു ദിവസം പ്രായമുള്ള കുട്ടിയുടെ ഹൃദയം മാറ്റിവെച്ചു. അമേരിക്കയിലെ അരിസോണ ഫോയിണിക്‌സ് ആശുപത്രിയിലാണ് ജനിച്ച് ആറു ദിവസം മാത്രമായ കുട്ടിയുടെ ഹൃദയം മാറ്റിവെച്ചത്. കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത 58 ശതമാനമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

അമേരിക്കയിൽ നടന്ന ഏറ്റവും പ്രായം കുറഞ്ഞ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് കുട്ടികളുടെ ആശുപത്രിയായ ഫോയിണിക്‌സ് സാക്ഷ്യം വഹിച്ചത്. യു.എസ് സ്വദേശികളായ ക്രിസ് ക്രൗഫോർഡിന്റേയും കെയ്‌ലിൻ ഓട്ടോയുടെയും ആദ്യത്തെ കുട്ടിയാണ് ആറു ദിവസം പ്രായമുള്ള ഒലിവർ.

ജനുവരി 5നായിരുന്നു ഒലിവർ ജനിച്ചത്. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ കുട്ടിയുടെ ഹൃദയം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. ഡൈലേറ്റഡ് കാർഡിയോമയോപതി എന്ന അവസ്ഥയായിരുന്നു കുട്ടിക്ക്. തുടർന്ന് കുട്ടി ജനിച്ച ശേഷം ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.