കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേര്‍വഴിക്ക് നടത്തുമോ? ഇല്ലെന്ന് പഠനം

കുട്ടികള് ചെയ്യുന്ന തെറ്റുകള്ക്ക് മാതാപിതാക്കള് ചെറിയ ശിക്ഷകള് നല്കാറുണ്ട്. എന്നാല് ഈ ശിക്ഷകള് തെറ്റുകള് തിരുത്താന് അവരെ പ്രേരിപ്പിക്കുമോ? ശിക്ഷ ഭയന്ന് കുട്ടികള് തെറ്റുകള് ആവര്ത്തിക്കില്ലെന്നാണ് മാതാപിതാക്കള് പറയുന്നതെങ്കിലും അതിന് വിപരീത ഫലമാണ് ഉളവാക്കാനാകുകയെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കന് വിദഗ്ദ്ധര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളെ തല്ലുന്നത് അവരെ കൂടുതല് അക്രമകാരികളും സാമൂഹ്യവിരുദ്ധരുമാക്കുമെന്നാണ് വ്യക്തമായത്.
 | 

കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേര്‍വഴിക്ക് നടത്തുമോ? ഇല്ലെന്ന് പഠനം

ന്യൂയോര്‍ക്ക്: കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മാതാപിതാക്കള്‍ ചെറിയ ശിക്ഷകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ ശിക്ഷകള്‍ തെറ്റുകള്‍ തിരുത്താന്‍ അവരെ പ്രേരിപ്പിക്കുമോ? ശിക്ഷ ഭയന്ന് കുട്ടികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നതെങ്കിലും അതിന് വിപരീത ഫലമാണ് ഉളവാക്കാനാകുകയെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കന്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളെ തല്ലുന്നത് അവരെ കൂടുതല്‍ അക്രമകാരികളും സാമൂഹ്യവിരുദ്ധരുമാക്കുമെന്നാണ് വ്യക്തമായത്.

ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഡോ.എലിസബത്ത് ഗെര്‍ഷോഫ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സൈക്കോളജിക്കല്‍ സയന്‍സ് എന്ന പ്രസിദ്ധീകരണത്തില്‍ പഠനഫലം പ്രസിദ്ധീകരിച്ചു. മാതാപിതാക്കള്‍ ശിക്ഷിക്കാത്ത കുട്ടികളെയും ശിക്ഷിക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷിച്ചായിരുന്നു പഠനം. 5 മുതല്‍ 8 വയസ് വരെയുള്ള കാലയളവില്‍ ശിക്ഷകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

കുട്ടികളെ വഴക്ക് പറയുന്നതും ശിക്ഷിക്കുന്നതും എത്രമാത്രം കൂടുതലാണോ അത്രയും അളവില്‍ അവര്‍ ക്ലാസ്മുറികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തി. ശിക്ഷിക്കപ്പെടുന്നവരില്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നതായാണ് വ്യക്തമായത്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ വിഷാദ രോഗത്തിലേക്കും അമിത ആകാംക്ഷ പോലെയുള്ള മാനസിക വൈകല്യങ്ങളിലേക്കു നയിക്കുമെന്നും പിന്നീട് മയക്കുമരുന്ന് ആല്‍ക്കഹോള്‍ എന്നിവയിലേക്ക് ആകൃഷ്ടരാക്കുമെന്നും നേരത്തേ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു.