അപ്രതീക്ഷിതമായി മുന്നില്‍ വന്ന പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിന്റെ പരാക്രമം; വീഡിയോ കാണാം

അപ്രതീക്ഷിതമായി നമുക്ക് നേരെ ഒരു പാറ്റ വന്നാല് പോലും ഒട്ടുമിക്കവരും ഒന്നു പേടിക്കും. ആ സ്ഥാനത്ത് നേരെ വരുന്നത് ഒരു പാമ്പ് ആണെങ്കിലോ, എന്തായിരിക്കും അവസ്ഥ. കാര്യം ഗൗരവമുള്ളത് തന്നെ. എന്നാലും സോഷ്യല് മീഡിയയില് വൈറലാകുന്ന ഈ സി.സി.ടി.വി ദൃശ്യങ്ങള് കണ്ടാല് ആരും ഒന്ന് ചിരിച്ചു പോകും. തനിക്ക് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത പാമ്പില് നിന്നും രക്ഷപെടാനുള്ള തായ്ലാന്ഡ് സ്വദേശിയായ യുവാവിന്റെ പരാക്രമമാണ് സോഷ്യല് മീഡിയയില് തരംഗമാകുന്നത്.
 | 

അപ്രതീക്ഷിതമായി മുന്നില്‍ വന്ന പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിന്റെ പരാക്രമം; വീഡിയോ കാണാം

അപ്രതീക്ഷിതമായി നമുക്ക് നേരെ ഒരു പാറ്റ വന്നാല്‍ പോലും ഒട്ടുമിക്കവരും ഒന്നു പേടിക്കും. ആ സ്ഥാനത്ത് നേരെ വരുന്നത് ഒരു പാമ്പ് ആണെങ്കിലോ, എന്തായിരിക്കും അവസ്ഥ. കാര്യം ഗൗരവമുള്ളത് തന്നെ. എന്നാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഒന്ന് ചിരിച്ചു പോകും. തനിക്ക് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത പാമ്പില്‍ നിന്നും രക്ഷപെടാനുള്ള തായ്ലാന്‍ഡ് സ്വദേശിയായ യുവാവിന്റെ പരാക്രമമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഇന്റര്‍നെറ്റ് കഫെയെന്നു തോന്നിപ്പിക്കുന്ന കടയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കുന്ന യുവാവിനു നേരെ പാമ്പ് ചാടി വീഴുന്നതും അതില്‍ നിന്ന് രക്ഷപെടാനായി യുവാവ് നടത്തുന്ന പരാക്രമവുമാണ് വീഡിയോയിലുള്ളത്. യുവാവ് പരാക്രമം കാട്ടി നിലത്തുവീഴുന്നത് കണ്ട് മറ്റുള്ളവരും ആകെ പരിഭ്രാന്തിയിലാകുന്നു. പാമ്പാണ് എന്ന് മനസിലായത്തോടെ ചുറ്റും നിന്നവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ കാണാം