സ്‌നാപ്പ്ചാറ്റിനോടുള്ള കലിയടങ്ങുന്നില്ല; 1.7 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

ദരിദ്ര രാജ്യമെന്ന് ഇന്ത്യയെ വിളിച്ച സ്നാപ്പ്ചാറ്റ് സിഇഒ ഇവാന് സ്പീഗലിനോടുള്ള ദേഷ്യം ഇന്ത്യക്കാര്ക്ക് തീരുന്നില്ല. 1.7 മില്യന് സ്നാപ്പ്ചാറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള് ഇന്ത്യന് ഹാക്കര്മാര് ചോര്ത്തി. കഴിഞ്ഞ വര്ഷം ചോര്ത്തിയ വിവരങ്ങളാണ് ഇപ്പോള് പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരങ്ങള് ഇപ്പോള് ഡാര്ക്ക്നെറ്റില് നല്കിയിരിക്കുകയാണ് ഹാക്കര്മാര്.
 | 

സ്‌നാപ്പ്ചാറ്റിനോടുള്ള കലിയടങ്ങുന്നില്ല; 1.7 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

മുംബൈ: ദരിദ്ര രാജ്യമെന്ന് ഇന്ത്യയെ വിളിച്ച സ്‌നാപ്പ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിനോടുള്ള ദേഷ്യം ഇന്ത്യക്കാര്‍ക്ക് തീരുന്നില്ല. 1.7 മില്യന്‍ സ്‌നാപ്പ്ചാറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. കഴിഞ്ഞ വര്‍ഷം ചോര്‍ത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ ഇപ്പോള്‍ ഡാര്‍ക്ക്‌നെറ്റില്‍ നല്‍കിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

മുമ്പ് തന്നെ സ്‌നാപ്പ്ചാറ്റില്‍ നിന്നുള്ള വിവരങ്ങള്‍ തങ്ങള്‍ ശേഖരിച്ചിരുന്നെന്നും സ്‌നാപ്പ്ചാറ്റ് മുതലാളിയുടെ ധാര്‍ഷ്ട്യം കണ്ടതോടെയാണ് ഇവ പുറത്തുവിടാന്‍ തീരുമാനിച്ചതെന്നുമാണ് ഹാക്കര്‍മാര്‍ പറയുന്നത്. സ്പീഗല്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയും ഇന്ത്യന്‍ ഹാക്കര്‍മാര്‍ മുഴക്കുന്നു. ഇന്ത്യക്കെത്ിരായ നീക്കങ്ങ്ള്‍ക്ക് പ്രതികാരമായി സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന അനോണിമസ് സംഘമാണ് സ്‌നാപ്പ്ചാറ്റിനെതിരെയും ആക്രമണം നടത്തിയിരിക്കുന്നത്.

എന്നാല്‍ ഡേറ്റ ചോര്‍ന്നതായി സ്‌നാപ്പ്ചാറ്റ് ഇതുവരെ സമ്മതിച്ചിട്ടില്ല. സ്പീഗലിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. #UninstallSnapchat, #BoycottSnapchatt എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. വലിയ തോതിലുണ്ടായ പ്രചരണങ്ങളെത്തുടര്‍ന്ന് സ്‌നാപ്പ്ചാറ്റിന്റെ ആപ്പ് റേറ്റിംഗില്‍ വലിയ ഇടിവുണ്ടാകുകയും ചെയ്തിരുന്നു.