ദരിദ്രവാസികളെന്ന് വിളിച്ച സ്‌നാപ്പ്ചാറ്റ് മുതലാളിക്ക് പണികൊടുത്ത് ഇന്ത്യക്കാര്‍; ആപ്പ് റേറ്റിംഗില്‍ വന്‍ ഇടിവ്

സ്നാപ്പ്ചാറ്റ് സമ്പന്നര്ക്കുള്ളതാണെന്നും ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് അത് വ്യാപിപ്പിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ സ്നാപ്പ്ചാറ്റ് സിഇഒ ഇവാന് സ്പീഗെലിന് സോഷ്യല് മീഡിയയുടെ പണി. പ്രതിഷേധം കനത്തതോടെ ആപ്പ് റേറ്റിംഗില് സ്നാപ്പ്ചാറ്റിന് വന് ഇടിവുണ്ടായെന്നാണ് റിപ്പോര്ട്ട്. #UninstallSnapchat എന്ന ഹാഷ്ടാഗില് സ്നാപ്പ്ചാറ്റിനെതിരെ ഉയര്ന്ന പ്രതിഷേധം ഇന്ത്യന് സോഷ്യല് മീഡിയ യൂസര്മാര് ഏറ്റെടുക്കുകയായിരുന്നു.
 | 

ദരിദ്രവാസികളെന്ന് വിളിച്ച സ്‌നാപ്പ്ചാറ്റ് മുതലാളിക്ക് പണികൊടുത്ത് ഇന്ത്യക്കാര്‍; ആപ്പ് റേറ്റിംഗില്‍ വന്‍ ഇടിവ്

സ്‌നാപ്പ്ചാറ്റ് സമ്പന്നര്‍ക്കുള്ളതാണെന്നും ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് അത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ സ്‌നാപ്പ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെലിന് സോഷ്യല്‍ മീഡിയയുടെ പണി. പ്രതിഷേധം കനത്തതോടെ ആപ്പ് റേറ്റിംഗില്‍ സ്‌നാപ്പ്ചാറ്റിന് വന്‍ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. #UninstallSnapchat എന്ന ഹാഷ്ടാഗില്‍ സ്‌നാപ്പ്ചാറ്റിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഇന്ത്യന്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.

ട്വിറ്ററില്‍ ഈ ഹാഷ്ടാഗ് കുറഞ്ഞ സമയത്തില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. ആഹ്വാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ പണി തുടങ്ങിയതോടെ നിലവിലുള്ള വേര്‍ഷന്റെ ആപ്പ് റേറ്റിംഗ് അഞ്ചില്‍ നിന്ന് ഒന്നായി കുറഞ്ഞെന്ന് ആപ്പ് സ്റ്റോറിലെ ആപ്പ് ഇന്‍ഫോ വ്യക്തമാക്കുന്നു. എല്ലാ വേര്‍ഷനുകളുടെയും ആപ്പ് റേറ്റിംഗ് 1.5 സ്റ്റാര്‍ മാത്രമാണ്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ഉണ്ടാകുന്ന പ്ലേ സ്‌റ്റോറില്‍ 4 സ്റ്റാറുകളായും ഇടിവുണ്ടായിട്ടുണ്ട്.

2015ല്‍ ഇവാന്‍ സ്പീഗല്‍ പറഞ്ഞ വാക്കുകള്‍ വെറൈറ്റി എന്ന അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആരംഭിച്ചത്. സ്‌നാപ്പ്ചാറ്റിന്റെ മുന്‍ ജീവനക്കാരന്‍ ആന്തണി പോംപ്ലിയാനോയെ ഉദ്ധരിച്ചായിരുന്നു ഇത്. സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതാണ് സ്‌നാപ്പ്ചാറ്റെന്നും ഇന്ത്യ, സ്‌പെയിന്‍ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്പീഗെല്‍ തന്നോട് പറഞ്ഞതായാണ് പോംപ്ലിയാനോ പറയുന്നത്.