ശരീരത്തിന്റെ ഘടന പഠിപ്പിക്കാന്‍ വ്യത്യസ്ത വേഷത്തില്‍ ടീച്ചര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മനുഷ്യന്റെ ശരീരഘടന പഠിപ്പിക്കാന് അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചാണ് ഇവര് ക്ലാസില് എത്തിയത്.
 | 
ശരീരത്തിന്റെ ഘടന പഠിപ്പിക്കാന്‍ വ്യത്യസ്ത വേഷത്തില്‍ ടീച്ചര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ശാസ്ത്ര പാഠങ്ങള്‍ കുട്ടികള്‍ക്ക് വളരെ വ്യക്തമായി മനസിലാകണമെങ്കില്‍ അധ്യാപകര്‍ പല രീതികളും അവലംബിക്കാറുണ്ട്. ബയോളജി ക്ലാസുകളില്‍ മോഡലുകള്‍ ഉപയോഗിച്ചായിരിക്കും അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുക. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് സ്‌പെയിനില്‍ നിന്നുള്ള വെറോണിക്ക ഡ്യൂക്ക എന്ന അധ്യാപിക. മനുഷ്യന്റെ ശരീരഘടന പഠിപ്പിക്കാന്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചാണ് ഇവര്‍ ക്ലാസില്‍ എത്തിയത്.

മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചാര്‍ട്ടുകളും മോഡലുകളും കാണിക്കുന്നതിന് പകരം അവയുടെ സ്ഥാനം ശരീരത്തില്‍ എവിടെയൊക്കെയാണെന്ന് ഈ ബോഡി സ്യൂട്ടിലൂടെ കുട്ടികള്‍ക്ക് മനസിലാകും. വെറോണിക്കയുടെ ഭര്‍ത്താവ് മൈക്കിള്‍ ആണ് ട്വിറ്ററില്‍ ക്ലാസ് റൂം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ ട്വീറ്റ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

15 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്ന വെറോണിക്ക നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്ട്, ഇംഗ്ലീഷ്, സ്പാനിഷ് എന്നിവയൊക്കെയാണ് പഠിപ്പിക്കുന്നത്. ഹിസ്റ്ററി ക്ലാസുകള്‍ പഠിപ്പിക്കാന്‍ ചരിത്ര കഥാപാത്രങ്ങളായി വേഷം മാറാന്‍ മുമ്പ് താന്‍ തീരുമാനിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. 2015ല്‍ ഡെബ്ബി ഹീര്‍കെന്‍സ് എന്ന ഒരു അധ്യാപികയും അനാട്ടമി സ്യൂട്ട് അണിഞ്ഞ് ക്ലാസുകള്‍ എടുത്തിട്ടുണ്ട്.