ഷാര്‍ജ പോലീസ് ‘ഫാന്‍സി നമ്പര്‍ പ്ലേറ്റ്’ ലേലത്തില്‍ വിറ്റത് 99,340,686 രൂപയ്ക്ക്

ഗള്ഫ് രാജ്യങ്ങളില് സ്പെഷ്യല് നമ്പര് പ്ലേറ്റുകള്ക്കായി വലിയ മത്സരങ്ങള് നടക്കാറുണ്ട്. ഇത്തരം നമ്പര് പ്ലേറ്റുകള് സര്ക്കാര് നേരിട്ട് ലേലം വിളിച്ച് വില്ക്കുകയാണ് പതിവ്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന അത്തരമൊരു ലേലത്തിന്റെ വിശേഷങ്ങള് കേട്ടാല് ആരും അദ്ഭുതപ്പെടും. തനിക്ക് ഇഷ്ടപ്പെട്ട ഭാഗ്യനമ്പര് സ്വന്തമാക്കാന് യു.എ.ഇയിലെ കോടീശ്വരന് മുടക്കിയത് 5 മില്യണ് ദിര്ഹമാണ്. അതായത് 99,340,689 ഇന്ത്യന് രൂപ. എസ്.എച്ച്.ജെ-7 എന്ന നമ്പറാണ് 5 മില്യണ് ദിര്ഹം സ്വന്തമാക്കിയത്.
 | 

ഷാര്‍ജ പോലീസ് ‘ഫാന്‍സി നമ്പര്‍ പ്ലേറ്റ്’ ലേലത്തില്‍ വിറ്റത് 99,340,686 രൂപയ്ക്ക്

ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കായി വലിയ മത്സരങ്ങള്‍ നടക്കാറുണ്ട്. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സര്‍ക്കാര്‍ നേരിട്ട് ലേലം വിളിച്ച് വില്‍ക്കുകയാണ് പതിവ്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന അത്തരമൊരു ലേലത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ ആരും അദ്ഭുതപ്പെടും. തനിക്ക് ഇഷ്ടപ്പെട്ട ഭാഗ്യനമ്പര്‍ സ്വന്തമാക്കാന്‍ യു.എ.ഇയിലെ കോടീശ്വരന്‍ മുടക്കിയത് 5 മില്യണ്‍ ദിര്‍ഹമാണ്. അതായത് 99,340,689 ഇന്ത്യന്‍ രൂപ. എസ്.എച്ച്.ജെ-7 എന്ന നമ്പറാണ് 5 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത്.

എസ്.എച്ച്.ജെ-20 എന്ന നമ്പറിന് 1.9 മില്യണ്‍ ദിര്‍ഹമാണ് (37,7494,60 രൂപ) ലഭിച്ചത്. എസ്.എച്ച്.ജെ-14 ന് 1.8 മില്യണ്‍ ദിര്‍ഹവും (35,762,647 രൂപ) എസ്.എച്ച്.ജെ-55 1.5 മില്യണ്‍ ദിര്‍ഹവും (29,802,205 രൂപ) എസ്.എച്ച്.ജെ-69 ന് 1.25 മില്യണ്‍ ദിര്‍ഹവും (24,835,171 രൂപ) ലഭിച്ചു. ഷാര്‍ജ പോലീസാണ് ലേലം നടത്തിയത്. യു.എ.ഇയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി വാഹന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ വംശജനായ വ്യവസായിയാണ്. ഡി.എക്‌സ്.ബി നമ്പര്‍പ്ലേറ്റായ ഡി-5 ലഭിക്കാന്‍ 33 മില്യണ്‍ ദിര്‍ഹമാണ് ബല്‍വീന്ദര്‍ സാഹ്നിയെന്ന വ്യവസായി മുടക്കിയത്. അതായത് 65,58,53,778 രൂപ.