ട്രംപിന്റെ പരാമര്‍ശം; അമേരിക്കയില്‍ അണുനാശിനി കുടിച്ച് നിരവധി പേര്‍

കൊറോണയെ ഇല്ലാതാക്കാന് അണുനാശിനി കുത്തിവെക്കുന്നത് ഉള്പ്പെടെയുള്ള മാര്ഗ്ഗങ്ങള് പരീക്ഷിക്കണമെന്ന ട്രംപിന്റെ പരാമര്ശത്തിന് പിന്നാലെ അമേരിക്കയില് അണുനാശിനി കുടിച്ച നിരവധി കേസുകള്.
 | 
ട്രംപിന്റെ പരാമര്‍ശം; അമേരിക്കയില്‍ അണുനാശിനി കുടിച്ച് നിരവധി പേര്‍

ന്യൂയോര്‍ക്ക്: കൊറോണയെ ഇല്ലാതാക്കാന്‍ അണുനാശിനി കുത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കണമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ അമേരിക്കയില്‍ അണുനാശിനി കുടിച്ച നിരവധി കേസുകള്‍. ന്യയോര്‍ക്കില്‍ മാത്രം 30 കേസുകള്‍ ഉണ്ടായെന്ന് ന്യൂയോര്‍ക്ക് സിറ്റി പോയ്‌സണ്‍ കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ലൈസോള്‍ കുടിച്ച 9 കേസുകളും ബ്ലീച്ച് കുടിച്ച 10 കേസുകളും മറ്റ് അണുനാശിനികള്‍ കുടിച്ച 11 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 18 മണിക്കൂറില്‍ 15 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്താണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം ഇത്രയും വര്‍ദ്ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ അണുനാശിനി സേവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ കുടിക്കരുതെന്ന മുന്നറിയിപ്പുമായി അണുനാശിനി കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കമ്പനികള്‍ക്ക് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കേണ്ടി വരുന്നത്. അതേസമയം തന്റെ പരാമര്‍ശം തമാശയായിരുന്നുവെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. പിന്നീട് മാധ്യമങ്ങള്‍ക്കെതിരെ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.