അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച 18കാരിക്ക് ദാരുണാന്ത്യം

പരിപാടി നടക്കുന്ന സ്റ്റേജിന് മുകളില് നിന്നാണ് ഇന്ഡ്യ താഴേക്ക് വീണതെന്നാണ് ദൃക്സാക്ഷികള് പറയുന്നു.
 | 
അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച 18കാരിക്ക് ദാരുണാന്ത്യം

ലണ്ടന്‍: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച 18കാരിക്ക് ദാരുണാന്ത്യം. ബ്രിട്ടനിലെ ബെര്‍ക്ക്‌ഷെയര്‍ സ്വദേശിനിയായ ഇന്‍ഡ്യ താക്കറാണ്(18) കൊല്ലപ്പെട്ടത്. ഇന്‍ഡ്യ അമിതമായ അളവില്‍ എം.ഡി.എം.എ കാറ്റഗറിയില്‍പ്പെടുന്ന മയക്കുമരുന്ന് ഉപയോഗിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഗീത പരിപാടിക്കിടെ അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ബോധം മറഞ്ഞ ഇന്‍ഡ്യ പിറകിലേക്ക് വീഴുകയായിരുന്നു. പരിപാടി നടക്കുന്ന സ്റ്റേജിന് മുകളില്‍ നിന്നാണ് ഇന്‍ഡ്യ താഴേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട മരണം എന്ന നിലയിലാണ് പോലീസ് റെക്കോര്‍ഡ്. സാഹസിക ജീവിതം ആഗ്രഹിച്ചിരുന്ന ഇന്‍ഡ്യ യാത്രകളോട് വലിയ ഇഷ്ടമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഗീത പരിപാടിയിലേക്ക് മയക്കുമരുന്ന് എങ്ങനെയെത്തി എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍ഡ്യ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.