എബോള: പ്രതിരോധമരുന്ന് പരീക്ഷണം വിജയം

എബോള രോഗം തടയാനുള്ള പ്രതിരോധ മരുന്നിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം നൂറ് ശതമാനം വിജയകരമായി. കുരങ്ങ് ഉൾപ്പടെയുള്ള മൃഗങ്ങളിലാണ് ഇത് പരീക്ഷിച്ചത്. രോഗ ചികിത്സരംഗത്തെ നിർണ്ണായക വഴിത്തിരിവായി ശാസ്ത്രലോകം ഇതിനെ കാണുന്നു. സെഡ്മാപ്പ് എന്ന ഈ മരുന്ന് എന്നാൽ മനുഷ്യരിൽ എത്രമാത്രം വിജയകരമാകുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണമെന്ന് ഗവേഷകർ പറയുന്നു.
 | 

എബോള: പ്രതിരോധമരുന്ന് പരീക്ഷണം വിജയം

കാനഡ: എബോള രോഗം തടയാനുള്ള പ്രതിരോധ മരുന്നിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം നൂറ് ശതമാനം വിജയകരമായി. കുരങ്ങ് ഉൾപ്പടെയുള്ള മൃഗങ്ങളിലാണ് ഇത് പരീക്ഷിച്ചത്. രോഗ ചികിത്സരംഗത്തെ നിർണ്ണായക വഴിത്തിരിവായി ശാസ്ത്രലോകം ഇതിനെ കാണുന്നു. സെഡ്മാപ്പ് എന്ന ഈ മരുന്ന് എന്നാൽ മനുഷ്യരിൽ എത്രമാത്രം വിജയകരമാകുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണമെന്ന് ഗവേഷകർ പറയുന്നു.

ഏഴ് പേരിൽ ഈ മരുന്ന് പരീക്ഷിച്ചിട്ടുണ്ട്. അതിൽ രണ്ട് പേർ എബോള കാരണം മരിച്ചു. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്. വിവിധ ആൻറ് ബോഡികളുടെ മിശ്രിതമാണ് സെഡ്മാപ്പ് എന്ന മരുന്ന്. ആന്റിബോഡികൾ മാറ്റിമാറ്റിയുള്ള പരീക്ഷണത്തിലാണ് ഗവേഷകർ ഇപ്പോൾ. ഏത് മിശ്രതമാണ് ഫലപ്രദമായി എബോള വൈറസിനെ തടയുകയെന്നതാണ് ഇപ്പോൾ നടത്തുന്ന പരീക്ഷണം.

കുരങ്ങുകളിൽ വേഗത്തിൽ പ്രവർത്തിച്ച സെഡ്മാപ്പ് മനുഷ്യരിൽ അത്രവേഗം പ്രവർത്തിക്കില്ല. അതിനാൽ തന്നെ ഫലത്തിനായി ഇനിയും കാത്തിരിക്കണം. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള ഗവേഷകർ മരുന്നിന്റെ കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.