വാഗാ അതിർത്തിയിൽ ചാവേർ ആക്രമണം: 55 മരണം

വാഗാ അതിർത്തിയിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 55 പേർ കൊല്ലപ്പെട്ടു. പതിനെട്ടു വയസ് പ്രായം വരുന്ന ചാവേർ സുരക്ഷാ പരിധിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് പഞ്ചാബ് പോലീസ് മേധാവി മുഷ്താഖ് സുഖേറ പറഞ്ഞു. പതാക താഴ്ത്തൽ ചടങ്ങു കഴിഞ്ഞ് മിനുട്ടുകൾക്കുള്ളിലാണ് സ്ഫോടനമുണ്ടായത്.
 | 

വാഗാ അതിർത്തിയിൽ ചാവേർ ആക്രമണം: 55 മരണം
ലാഹോർ:
വാഗാ അതിർത്തിയിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 55 പേർ കൊല്ലപ്പെട്ടു. പതിനെട്ടു വയസ് പ്രായം വരുന്ന ചാവേർ സുരക്ഷാ പരിധിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് പഞ്ചാബ് പോലീസ് മേധാവി മുഷ്താഖ് സുഖേറ പറഞ്ഞു. പതാക താഴ്ത്തൽ ചടങ്ങു കഴിഞ്ഞ് മിനുട്ടുകൾക്കുള്ളിലാണ് സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റ 200-ഓളം പേരെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽക്വയ്ദ ബന്ധമുള്ള ജാൻദുള്ള സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് നൽകണമെന്നു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടു. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചു.