പെൺകുട്ടിയെ രക്ഷിക്കുന്ന ബാലൻ; വീഡിയോ ചിത്രീകരിച്ചതാണെന്ന് സംവിധായകൻ; പിന്നാമ്പുറ ദൃശ്യങ്ങളും പുറത്ത്

സിറിയയിൽ വെടിവയ്പ്പിനിടെ ഒരു പെൺകുട്ടിയെ ബാലൻ രക്ഷിക്കുന്നതിന്റെ വീഡിയോ യഥാർത്ഥമല്ലെന്ന് വെളിപ്പെടുത്തൽ. നോർവീജിയക്കാരനായ ചലച്ചിത്ര സംവിധായകൻ ലാർസ് ക്ളെവ്ബർഗാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുദ്ധ മേഖലകളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ ലോകത്തെ അറിയിക്കാനാണ് താൻ ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാൾട്ടയിലെ ഒരു ദ്വീപിലായിരുന്നു ചിത്രീകരണം. ഇതിന്റെ പിന്നാമ്പുറ വീഡിയോയും ലാർസ് പുറത്തുവിട്ടു.
 | 

പെൺകുട്ടിയെ രക്ഷിക്കുന്ന ബാലൻ; വീഡിയോ ചിത്രീകരിച്ചതാണെന്ന് സംവിധായകൻ; പിന്നാമ്പുറ ദൃശ്യങ്ങളും പുറത്ത്
സിറിയയിൽ വെടിവയ്പ്പിനിടെ ഒരു പെൺകുട്ടിയെ ബാലൻ രക്ഷിക്കുന്നതിന്റെ വീഡിയോ യഥാർത്ഥമല്ലെന്ന് വെളിപ്പെടുത്തൽ. നോർവീജിയക്കാരനായ ചലച്ചിത്ര സംവിധായകൻ ലാർസ് ക്‌ളെവ്ബർഗാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുദ്ധ മേഖലകളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ ലോകത്തെ അറിയിക്കാനാണ് താൻ ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


വെടിവയ്പ്പിനിടെയിൽ നിന്ന് പെൺകുട്ടിയ രക്ഷിക്കുന്ന ബാലനെയാണ് വീഡിയോയിൽ കാണിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ രണ്ട് കോടിയോളമാളുകളാണ് കണ്ടത്. മാൾട്ടയിലെ ഒരു ദ്വീപിലായിരുന്നു ചിത്രീകരണം. ഇതിന്റെ പിന്നാമ്പുറ വീഡിയോയും ലാർസ് പുറത്തുവിട്ടു.

വീഡിയോ ചിത്രീകരണത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ