ടാറ്റ യുകെയിലെ സ്റ്റീല്‍ പ്ലാന്റ് നിക്ഷേപ കമ്പനിയായ ഗ്രേബുള്‍ ക്യാപിറ്റലിന് വില്‍ക്കും; ടാറ്റ സ്ഥാപനങ്ങള്‍ ഭാഗികമായി ദേശസാത്കരിക്കാന്‍ തയ്യാറെന്ന് ബിസിനസ് സെക്രട്ടറി

യു.കെയില് നഷ്ടത്തിലായിരുന്ന സ്റ്റീല് പ്ലാന്റ് ടാറ്റാ സ്റ്റീല് വില്ഡക്കുന്നു. യു.കെയിലെ പ്രധാനപ്പെട്ട പ്ലാന്റുകളിലൊന്നാണ് വില്ക്കാന് തീരുമാനമായത്. ടാറ്റയുടെ യു.കെ പ്ലാന്റുകളിലെല്ലാമായി ഉള്ള 15,000 തൊഴിലുകളില് മൂന്നിലൊന്നു തൊഴിലും നഷ്ടപ്പെടാതിരിക്കാനാണ് ഈ ഇടപാട്. ഒരു പൗണ്ട് എന്ന നാമമാത്ര തുകയ്ക്കാണ് വില്പന. ബാക്കി തുക വാങ്ങിയ കമ്പനിയായ ഗ്രേബുള് ക്യാപിറ്റല് നിക്ഷേപമായി നല്കും. ഇത് ഏകദേശം 400 ദശലക്ഷം പൗണ്ട് വരും. ഗുണനിലവാരമില്ലാത്ത ചൈനീസ് സ്റ്റീലിന്റെ തള്ളിക്കയറ്റമാണ് ഗുണനിലവാരമുള്ള ടാറ്റാ സ്റ്റീലിന് അന്തകനായത്.
 | 

ടാറ്റ യുകെയിലെ സ്റ്റീല്‍ പ്ലാന്റ് നിക്ഷേപ കമ്പനിയായ ഗ്രേബുള്‍ ക്യാപിറ്റലിന് വില്‍ക്കും; ടാറ്റ സ്ഥാപനങ്ങള്‍ ഭാഗികമായി ദേശസാത്കരിക്കാന്‍ തയ്യാറെന്ന് ബിസിനസ് സെക്രട്ടറി

ലണ്ടന്‍: യു.കെയില്‍ നഷ്ടത്തിലായിരുന്ന സ്റ്റീല്‍ പ്ലാന്റ് ടാറ്റാ സ്റ്റീല്‍ വില്ഡക്കുന്നു. യു.കെയിലെ പ്രധാനപ്പെട്ട പ്ലാന്റുകളിലൊന്നാണ് വില്‍ക്കാന്‍ തീരുമാനമായത്. ടാറ്റയുടെ യു.കെ പ്ലാന്റുകളിലെല്ലാമായി ഉള്ള 15,000 തൊഴിലുകളില്‍ മൂന്നിലൊന്നു തൊഴിലും നഷ്ടപ്പെടാതിരിക്കാനാണ് ഈ ഇടപാട്. ഒരു പൗണ്ട് എന്ന നാമമാത്ര തുകയ്ക്കാണ് വില്‍പന. ബാക്കി തുക വാങ്ങിയ കമ്പനിയായ ഗ്രേബുള്‍ ക്യാപിറ്റല്‍ നിക്ഷേപമായി നല്‍കും. ഇത് ഏകദേശം 400 ദശലക്ഷം പൗണ്ട് വരും. ഗുണനിലവാരമില്ലാത്ത ചൈനീസ് സ്റ്റീലിന്റെ തള്ളിക്കയറ്റമാണ് ഗുണനിലവാരമുള്ള ടാറ്റാ സ്റ്റീലിന് അന്തകനായത്.

അന്താരാഷ്ട്ര വിപണിയില്‍ നിന്ന് യഥേഷ്ടം സ്റ്റീല്‍ ബ്രിട്ടനിലേക്ക് ഒഴുകുകയും രാജ്യത്ത് ടാറ്റാ സ്റ്റീലിന് ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ഇതോടെ ഗുണനിലവാരമുള്ള ഉത്പന്നം നിര്‍മിക്കാന്‍ ചെലവ് കൂടിയ സാഹചര്യത്തിലാണ് വില്‍ക്കാനുള്ള തീരുമാനം ടാറ്റ അറിയിച്ചത്. നഷ്ടത്തിലായ കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചത് അവിടുത്തെ തൊഴിലാളികളെ സംരക്ഷിക്കാനായിരുന്നു. അതേസമയം പ്രധാനമന്ത്രിയും ബിസിനസ് സെക്രട്ടറിയും ടാറ്റയുടെ തീരുമാനം പുനപരിശോധിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിമര്‍ശനം നേരിട്ടിരുന്നു.

മാര്‍ച്ച് 30നാണ് പ്ലാന്റ് വില്‍പന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്നാണ് ഗ്രേബുള്‍ ക്യാപിറ്റല്‍ എല്‍.എല്‍.പി വടക്കന്‍ ഇംഗ്ലണ്ടിലെ സ്‌കന്‍തോര്‍പിലുള്ള ലോംഗ് പ്രോഡക്ട്‌സ് യൂറോപ്പ് എന്ന ടാറ്റാ സ്ഥാപനം വാങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ഒപ്പം 4400 തൊഴിലാളികള്‍ക്കും സംരക്ഷണം ലഭിക്കും. വാങ്ങിയ സ്ഥാപനത്തിന്റെ പേര് ബ്രിട്ടീഷ് സ്റ്റീല്‍ എന്ന് പുനര്‍നാമകരണം ചെയ്യും.

എട്ടാഴ്ചയ്ക്കകം കമ്പനി കൈമാറും. വില്‍പന വിലയായ 400 ദശലക്ഷം പൗണ്ടില്‍ സര്‍ക്കാര്‍ വായ്പയും, ഓഹരിയും, ബാങ്ക് വായ്പയുമാണെന്ന് ഗ്രേബുള്‍ അറിയിച്ചു. അതേസമയം ടാറ്റയുടെ മറ്റ് സ്ഥാപനങ്ങള്‍ വാങ്ങില്ലെന്നും ഈ കമ്പനി അറിയിച്ചു. എന്നാല്‍ ടാറ്റയുടെ മറ്റ് സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപക്കാരോട് ചേര്‍ന്ന് വാങ്ങാന്‍ യു.കെ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ബിസിനസ് സെക്രട്ടറി സജീദ് ജാവിദ് അറിയിച്ചിട്ടുണ്ട്.