അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്: രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ്. വാഷിംഗ്ടണിലെ മെറിസ്വില്ലി പിൻചെക് സ്കൂളിലെ വിദ്യാർത്ഥിയാണ് സ്കൂൾ കഫ്റ്റീരിയയിൽ വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കഫ്റ്റീരിയയിൽ ഇരിക്കുകയായിരുന്ന ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. അക്രമം നടത്തിയ വിദ്യാർത്ഥി സ്വയം വെടി ഉതിർത്ത് മരിക്കുകയും ചെയ്തു.
 | 
അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്: രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു


വാഷിംഗ്ടൺ:
അമേരിക്കയിലെ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്. വാഷിംഗ്ടണിലെ മെറിസ്വില്ലി പിൻചെക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സ്‌കൂൾ കഫ്റ്റീരിയയിൽ വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കഫ്റ്റീരിയയിൽ ഇരിക്കുകയായിരുന്ന ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. അക്രമം നടത്തിയ വിദ്യാർത്ഥി സ്വയം വെടി ഉതിർത്ത് മരിക്കുകയും ചെയ്തു.

വെടുവെപ്പിൽ പരുക്കേറ്റ നാലു പേരെ സിയാറ്റിലിലെ ഹാർബോർവ്യു മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. രണ്ടു പെൺകുട്ടികൾക്കും രണ്ടു ആൺകുട്ടികൾക്കുമാണ് പരുക്കേറ്റത്. സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ ജെയ്‌ലിൻ ഫ്രൈബർഗ് എന്ന വിദ്യാർഥിയാണ് നിറയൊഴിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.േ