ടെസ്‌ലയുടെ സ്വയം നിയന്ത്രിത സംവിധാനമുപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിദാനം ഉപയോഗിച്ച കാര് അപകടത്തില്പ്പെട്ട് ഡ്രൈവര് കൊല്ലപ്പെട്ടു. വാഹനം ഓട്ടോ പൈലറ്റിലിട്ട് ഡ്രൈവര് സിനിമ കാണുന്നതിനിടെയായിരുന്നു അപകടം. ഫ്ളോറിഡയിലായിരുന്നു സംഭവം. ടെസ്ലയുടെ സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങള്ക്കുണ്ടാകുന്ന ആദ്യ അപകടമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
 | 

ടെസ്‌ലയുടെ സ്വയം നിയന്ത്രിത സംവിധാനമുപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ടെസ്‌ലയുടെ ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ കൊല്ലപ്പെട്ടു. വാഹനം ഓട്ടോ പൈലറ്റിലിട്ട് ഡ്രൈവര്‍ സിനിമ കാണുന്നതിനിടെയായിരുന്നു അപകടം. ഫ്‌ളോറിഡയിലായിരുന്നു സംഭവം. ടെസ്‌ലയുടെ സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുണ്ടാകുന്ന ആദ്യ അപകടമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് ഏഴിനാണ് ഫ്ളോറിഡയിലെ വെല്ലിസ്റ്റണില്‍ അപകടമുണ്ടായത്. ഡ്രൈവറായ ജോഷ്വ ബ്രൗണ്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ അപാകതകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. അപകടത്തേത്തുടര്‍ന്ന് ടെസ്‌ലയുടെ ഓഹരികള്‍ക്ക് ഇടിവുണ്ടായി. സ്വയം നിയന്ത്രിത വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് ടെസ്‌ല. ഈ കമ്പനിയുടെ ഉടമയായ എലോണ്‍ മസ്‌ക് മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്ന സ്വകാര്യ വ്യവസായി എന്ന പേരിലും പ്രശസ്തനാണ്.

അപകടത്തിനു പിന്നാലെ ഇയാളുടെ വാഹനത്തില്‍ ഹാരിപോട്ടര്‍ സിനിമ പ്രവര്‍ത്തിക്കുന്നതായി കണ്ടെന്ന് കൂട്ടിയിടിച്ച ട്രക്കിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ വാഹനത്തില്‍ ഒരു പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയര്‍ ഉണ്ടായിരുന്നതായി ഫ്ളോറിഡ ഹൈവേ പട്രോള്‍ മാധ്യമങ്ങളോടു പറഞ്ഞു.

സൂര്യപ്രകാശം നേരിട്ടു പതിച്ചതിനാല്‍ വെളുത്ത ട്രക്കും 18 ചക്രങ്ങളുള്ള ട്രെയിലറും ഹൈവേ കുറുകെ കടക്കുന്നത് തിരിച്ചറിയുന്നതില്‍ കാറിന്റെ സെന്‍സര്‍ സിസ്റ്റത്തിന് പിഴവ് പറ്റിയതായിരിക്കാം അപകടകാരണമെന്നാണ് ടെസ്‌ല നല്‍കുന്ന വിശദീകരണം.