നോക്കിയ 3310 തിരിച്ചു വരും, പക്ഷേ ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ്

മൊബൈല് വിപ്ലവം ശക്തമായ കാലത്തെ പ്രമുഖനായിരുന്നു നോക്കിയ 3310. 2005ല് നിര്മാണം അവസാനിപ്പിച്ച ഈ പ്രമുഖന് തിരിച്ചു വരുന്നതായി നോക്കിയയുടെ ഇപ്പോളത്തെ ഉടമകളായ എച്ച്എംഡി ഗ്ലോബല് വ്യക്തമാക്കിയിരുന്നു. ബാഴ്സലോണയില് നടന്നു വരുന്ന മൊബൈല് വേള്ഡ് കോണ്ഗ്രസില് പുതിയ മോഡല് അവതരിപ്പിക്കുകയും ചെയ്തു.
 | 

നോക്കിയ 3310 തിരിച്ചു വരും, പക്ഷേ ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ്

ബാഴ്‌സലോണ: മൊബൈല്‍ വിപ്ലവം ശക്തമായ കാലത്തെ പ്രമുഖനായിരുന്നു നോക്കിയ 3310. 2005ല്‍ നിര്‍മാണം അവസാനിപ്പിച്ച ഈ പ്രമുഖന്‍ തിരിച്ചു വരുന്നതായി നോക്കിയയുടെ ഇപ്പോളത്തെ ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണയില്‍ നടന്നു വരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ ഫോണ്‍ ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഫോണിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളും പുതുക്കിയെങ്കിലും ഇത് 2ജിയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോള്‍ ടുജി സേവനം പൂര്‍ണ്ണമായും അവസാനിപ്പിച്ചു കഴിഞ്ഞു. അതായത് കൊട്ടിഘോഷിച്ച് പുറത്തിറക്കിയ 3310 രണ്ടാമന്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌വാന്‍ പോലെയുള്ള രാജ്യങ്ങളില്‍ നിശബ്ദനായിരിക്കും. ജിഎസ്എം സാങ്കേതികതയില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്ന കുറവ് കൂടിയുണ്ട്.

12.8 മില്ലിമീറ്ററാണ് പുതിയ മോഡലിന്റെ കനം. 79.6 ഗ്രാം ഭാരവും. മുന്‍ഗാമിയേക്കാള്‍ മെലിഞ്ഞതും സുന്ദരനുമാണ് ഈ ന്യൂജന്‍ 3310. 2.4 ഇഞ്ച് സ്‌ക്രീന്‍, ഉപയോഗിക്കാതിരുന്നാല്‍ ഒരു മാസം വരെ നില്‍ക്കുന്ന ബാറ്ററി തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 22 മണിക്കൂര്‍ വരെ സംസാരിക്കാനുള്ള ബാക്ക് അ നോക്കിയ ഫോണുകളുടെ മാത്രം സവിശേഷതയായ സ്‌നേക്ക് ഗെയിമും ഇതിലുണ്ട്.