3ഡി പ്രിന്റിംഗ് സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ വീട് മോസ്‌കോയില്‍ പൂര്‍ത്തിയായി; വീഡിയോ കാണാം

ഏറ്റവും നൂതനമായ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്മിച്ച ലോകത്തെ ആദ്യ വീട് മോസ്കോയില് പൂര്ത്തിയായി. 2016 ഡിസംബറില് പ്രഖ്യാപിച്ച പദ്ധതിയാണ് പൂര്ത്തിയായത്. എപിസ് കോര്, പിഐകെ എന്നീ കമ്പനികള് സംയുക്തമായാണ് വീട് നിര്മിച്ചത്. സ്റ്റൂപ്പിനോ നഗരത്തില് എപിസ് കോര് കമ്പനിയുടെ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് വീട് നിര്മിച്ചത്.
 | 

3ഡി പ്രിന്റിംഗ് സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ വീട് മോസ്‌കോയില്‍ പൂര്‍ത്തിയായി; വീഡിയോ കാണാം

മോസ്‌കോ: ഏറ്റവും നൂതനമായ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ വീട് മോസ്‌കോയില്‍ പൂര്‍ത്തിയായി. 2016 ഡിസംബറില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പൂര്‍ത്തിയായത്. എപിസ് കോര്‍, പിഐകെ എന്നീ കമ്പനികള്‍ സംയുക്തമായാണ് വീട് നിര്‍മിച്ചത്. സ്റ്റൂപ്പിനോ നഗരത്തില്‍ എപിസ് കോര്‍ കമ്പനിയുടെ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് വീട് നിര്‍മിച്ചത്.

കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. 3ഡി പ്രിന്റര്‍ ഉപയോഗിച്ച് ഭിത്തികള്‍ നിര്‍മിക്കാന്‍ 24 മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഭിത്തികള്‍ പ്രിന്റ് ചെയ്തതിനു ശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് പ്രിന്റര്‍ മാറ്റിയത്. വൃത്താകൃതിയിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഏതു രൂപത്തില്‍ വേണമെങ്കിലും പ്രിന്റ് ചെയ്‌തെടുക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വീഡിയോ കാണാം