യുകെയിലെ കുടിയേറ്റക്കാരില്‍ രണ്ടാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക്

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് യുകെയിലെ കുടിയേറ്റക്കാരില് രണ്ടാം സ്ഥാനം ഇന്ത്യക്കാര്ക്ക്. ചൈനയില് നിന്നുള്ളവര്ക്കാണ് ഇക്കാര്യത്തില് ഒന്നാം സ്ഥാനം. 46,000 ചൈനക്കാരാണ് 2013ല് മാത്രം ബ്രിട്ടണിലേക്ക് പഠനത്തിനും ജോലിയ്ക്കുമായി കുടിയേറിയത്. 33,000 ഇന്ത്യക്കാര് ഈ കാലയളവില് ബ്രിട്ടനിലെത്തി. യൂറോപ്യന് യൂണിയന് അംഗമായ സ്പെയിനില് നിന്നും 33,000 പേര് 2013ല് ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുണ്ട്. നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ അന്താരാഷ്ട്ര പാസഞ്ചര് സര്വേ പ്രകാരമുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്.
 | 

യുകെയിലെ കുടിയേറ്റക്കാരില്‍ രണ്ടാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക്

ലണ്ടന്‍: ഏറ്റവും പുതിയ കണക്കുകളനുസരിച്ച് യുകെയിലെ കുടിയേറ്റക്കാരില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ചൈനയില്‍ നിന്നുള്ളവര്‍ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. 46,000 ചൈനക്കാരാണ് 2013ല്‍ മാത്രം ബ്രിട്ടണിലേക്ക് പഠനത്തിനും ജോലിയ്ക്കുമായി കുടിയേറിയത്. 33,000 ഇന്ത്യക്കാര്‍ ഈ കാലയളവില്‍ ബ്രിട്ടനിലെത്തി. യൂറോപ്യന്‍ യൂണിയന്‍ അംഗമായ സ്‌പെയിനില്‍ നിന്നും 33,000 പേര്‍ 2013ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വേ പ്രകാരമുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്.

ആസ്‌ട്രേലിയയില്‍ നിന്ന് 29000 പേരും പോളണ്ടില്‍ നിന്ന് 27000 പേരും ഫ്രാന്‍സില്‍ നിന്ന് 22000 പേരും അമേരിക്കയില്‍ നിന്ന് 20,000 പേരും ഇതേ കാലയളവില്‍ ബ്രിട്ടണിലേക്ക് കുടിയേറി. കുടിയേറ്റക്കാരില്‍ മുക്കാല്‍ പങ്കും പഠനത്തിനും തൊഴിലിനുമായി എത്തിയവരാണ്. അതേസമയം രാജ്യം വിട്ട്‌പോകുന്ന ബ്രിട്ടീഷുകാരില്‍ അധികവും തൊഴിലിന് വേണ്ടി തിരിച്ച് വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ 46000 പേരാണ് കഴിഞ്ഞകൊല്ലം തിരിച്ചെത്തിയത്. ബ്രിട്ടനിലേക്കുളള കുടിയേറ്റക്കാരുടെ ഒഴുക്ക് ഇരട്ടിയായതായും കണക്കുകള്‍ പറയുന്നു. 2013ല്‍ 3,18,000 പേര്‍ എത്തിയിടത്ത് 2014ല്‍ അത് 6,41,000 ആയി ഉയര്‍ന്നു.

കുടിയേറ്റക്കാരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാക്കുമെന്ന പ്രഖ്യാപനവുമായാണ് 2010ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ ഏറിയത്. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത്തവണത്തേയും പ്രധാന തെരഞ്ഞെടുപ്പ് വിഷയം കുടിയേറ്റം തന്നെ ആയിരുന്നു. പ്രധാനമന്ത്രിയായി വീണ്ടും അവരോധിക്കപ്പെട്ട ഡേവിഡ് കാമറൂണിന്റെ അഭിമാന പ്രശ്‌നം കൂടി ആയി മാറിയിരിക്കുകയാണ് രാജ്യത്തെ രൂക്ഷമായ കുടിയേറ്റം. കൂടുതല്‍ കടുത്ത നിയമങ്ങള്‍ ഇക്കാര്യത്തില്‍ നിലവില്‍ വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.