ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി

സംഗീതത്തെ കാണാന് കഴിയുന്നു എന്നൊരു അപൂര്വ്വ സിദ്ധിയ്ക്ക് ഉടമയാണ് മെലീസ എസ്. മെക്ക്രാക്കന് എന്ന കലാകാരി. ആ കാഴ്ചകളെ അവള് തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്നു. സൈനസ്തേഷ്യ എന്ന അപൂര്വ രോഗത്തിന് അടിമയാണ് ഈ കലാകാരി.
 | 

ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി

കന്‍സാസ് സിറ്റി: സംഗീതത്തെ കാണാന്‍ കഴിയുന്നു എന്നൊരു അപൂര്‍വ്വ സിദ്ധിയ്ക്ക് ഉടമയാണ് മെലീസ എസ്. മെക്ക്രാക്കന്‍ എന്ന കലാകാരി. ആ കാഴ്ചകളെ അവള്‍ തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്നു. സൈനസ്‌തേഷ്യ എന്ന അപൂര്‍വ രോഗത്തിന് അടിമയാണ് ഈ കലാകാരി.

തലച്ചോറിലെ ഞരമ്പുകളെ ബാധിക്കുന്ന ഒരു അപൂര്‍വ രോഗമാണിത്. ഒരേ ഒരു ഇന്ദ്രിയം മാത്രമാണ് ഇത്തരം രോഗികളില്‍ പ്രവര്‍ത്തിക്കുക. മറ്റുളളവ അവയ്ക്ക് തോന്നുംപടിയാകും. അത് കൊണ്ട് തന്നെ ഇവള്‍ പാട്ട് കേള്‍ക്കുമ്പോള്‍ അത് കാണാനാകുന്നു.

പതിനഞ്ച് വയസുവരെ മെലീസയുടെ രോഗം തിരിച്ചറിയപ്പെട്ടിരുന്നില്ല. എല്ലാവരും നിറങ്ങള്‍ മാത്രമാണ് കാണുന്നത് എന്നായിരുന്നു താനും ധരിച്ചിരുന്നതെന്ന് ഇവള്‍ പറയുന്നു. ബുക്കിലും കണക്ക് ഫോര്‍മുലകളിലും കച്ചേരികളിലും എല്ലാം താന്‍ നിറങ്ങള്‍ മാത്രമാണ് കണ്ടിരുന്നത്. മറ്റുളളവരും അങ്ങനെ തന്നെയാണെന്നായിരുന്നു ധാരണ.

ഒരിക്കല്‍ സി എന്ന അക്ഷരത്തില്‍ നീ ഏത് നിറമാണ് കാണുന്നത് എന്ന സഹോദരനോടുളള ചോദ്യമാണ് തന്റെ ചിന്താഗതികള്‍ മറ്റുളളവരില്‍ നിന്ന് ഏറെ അകലെയാണെന്ന സത്യം മനസിലാക്കിത്തന്നത്.

തന്റെ തലച്ചോറിന്റെ തെറ്റായ പ്രവര്‍ത്തനമാണ് എന്തിലും നിറങ്ങള്‍ കാണാന്‍ തന്നെ പ്രാപ്തയാക്കുന്നത്. ഗാനങ്ങളെ മനോഹര വര്‍ണ്ണങ്ങളില്‍ ചാലിക്കാന്‍ തനിക്ക് കഴിവു തരുന്നതും ഈ വൈകല്യം തന്നെയാണെന്ന് മെലിസ പറയുന്നു.

ചിത്രങ്ങള്‍ കാണാം

ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി ഇഷ്ടഗാനങ്ങള്‍ വരകളിലാക്കിയൊരു കലാകാരി

ചിത്രങ്ങള്‍ക്ക് കടപ്പാട് : www.melissasmccracken.com