അനാക്കോണ്ട മനുഷ്യനെ ജീവനോടെ വിഴുങ്ങുന്നു; റിയാലിറ്റി ഷോ ദൃശ്യങ്ങൾ പുറത്ത്

അനാക്കോണ്ട മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന റിയാലിറ്റി ഷോയുടെ ദൃശ്യങ്ങൾ പുറത്ത്. ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്യുന്ന 'ഈറ്റൺ എലൈവ്' പരിപാടിയുടെ വീഡിയോയാണ് പുറത്ത് വന്നത്. അമേരിക്കക്കാരനായ പോൾ റൊസോലി എന്ന വൈൽഡ് ലൈഫ് എക്സ്പർട്ടാണ് സ്നേക്ക് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഭീമാകാരനായ അനാക്കോണ്ടയ്ക്ക് ഭക്ഷണമായി തീരാൻ തുനിഞ്ഞിറങ്ങിയത്. ഇന്നലെ രാത്രിയാണ് ഈ പരിപാടി ചാനൽ സംപ്രേഷണം ചെയ്തത്.
 | 

അനാക്കോണ്ട മനുഷ്യനെ ജീവനോടെ വിഴുങ്ങുന്നു; റിയാലിറ്റി ഷോ ദൃശ്യങ്ങൾ പുറത്ത്
ന്യൂയോർക്ക്:
അനാക്കോണ്ട മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന റിയാലിറ്റി ഷോയുടെ ദൃശ്യങ്ങൾ പുറത്ത്. ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്യുന്ന ‘ഈറ്റൺ എലൈവ്’ പരിപാടിയുടെ വീഡിയോയാണ് പുറത്ത് വന്നത്. അമേരിക്കക്കാരനായ പോൾ റൊസോലി എന്ന വൈൽഡ് ലൈഫ് എക്‌സ്പർട്ടാണ് സ്‌നേക്ക് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഭീമാകാരനായ അനാക്കോണ്ടയ്ക്ക് ഭക്ഷണമായി തീരാൻ തുനിഞ്ഞിറങ്ങിയത്. ഇന്നലെ രാത്രിയാണ് ഈ പരിപാടി ചാനൽ സംപ്രേഷണം ചെയ്തത്.

പോളിന്റെ തലയും ശരീരത്തിന്റെ പകുതിയും അനാക്കോണ്ട വിഴുങ്ങിയ ശേഷം ശരീരം ഞെരിച്ച് തുടങ്ങിയതോടെയാണ് പരിപാടിയുടെ സംഘാടകർ ഇടപെട്ടത്. അനാക്കോണ്ട ശരീരം ഞെരിച്ച് തുടങ്ങിയതോടെ പോൾ നിലവിളിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് ഇയാളെ മറ്റുള്ളവർ പ്രയാസപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. മണിക്കൂറോളം അനാക്കോണ്ടയുടെ വയറ്റിൽ ഭാഗികമായി ചിലവിട്ട പോളിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരമൊരു സാഹസിക പരിപാടിയുടെ വിവരങ്ങളും പ്രോമോ വീഡിയോയും കഴിഞ്ഞ ദിവസം ചാനൽ പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. പരിപാടിയുടെ സംപ്രേഷണം നിർത്തിവയ്ക്കാനായി ഓൺലൈനിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.

പെറുവിലെ ആമസോൺ കാട്ടിൽ 12 പേരടങ്ങുന്ന സംഘത്തോടൊപ്പം രണ്ടു മാസമാണ് പോൾ ഈ ഷോയ്ക്ക് വേണ്ടി തന്നെ വിഴുങ്ങാൻ യോഗ്യനായ അനക്കോണ്ടയെ തേടി അലഞ്ഞത്. പോളിനെ അകത്താക്കിയ അനാക്കോണ്ടയ്ക്ക് 18 അടിയായിരുന്നു നീളം. പച്ച അനാക്കോണ്ടയുടെ വർഗ്ഗത്തിൽ ഇതിലും വലിപ്പമുള്ളവയുണ്ടാകുമെന്നാണ് പോൾ പറയുന്നത്. ഷോ ചിത്രീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് സംപ്രേക്ഷണം ചെയ്തത്. 10-ന് ഫിൻലാന്റ്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, സ്വീഡൻ എന്നി രാജ്യങ്ങളിലും 12-ന് ഓസ്‌ട്രേലിയയിലും പരിപാടി സംപ്രേഷണം ചെയ്യും. ഇതിന് ശേഷമാണ് ഇന്ത്യയിലും ചൈനയിലും സംപ്രേഷണം ചെയ്യുക.

അനാക്കോണ്ടകളുടെ ആവാസ വ്യവസ്ഥ തകർത്താണ് പല സ്വർണ ഖനനങ്ങളും നടക്കുന്നത്. ഈ പരീക്ഷണം അവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള പണം കണ്ടെത്താനാണെന്നുമാണ് പോൾ പ്രതികരിച്ചത്.