കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ

തെക്കൻ തായ്വാനിലെ ഷാൻഹുവാ പ്രവിശ്യയിലെ ഒരു ഗ്രാമം ഇപ്പോൾ കുട്ടികൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. അവർക്കിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമാണ് ഗ്രാമത്തിലെ ഓരോ ചുവരിലും കാണാനാവുക. ഹുജിയാ എന്ന് പേരുള്ള ഗ്രാമത്തിന്റെ വർണപ്രപഞ്ചം പക്ഷേ കുട്ടികളെ മാത്രമല്ല ഇവിടേക്ക് ആകർഷിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവരുടെയെല്ലാം പിക്നിക് പോയന്റാണ് ഇന്നിവിടം. ഹോങ്കോങിൽ നിന്നും ചൈനയിൽ നിന്നും വരെ ടൂറിസ്റ്റുകൾ അവരുടെ കുട്ടികളേയും കൂട്ടി ഇവിടേക്കെത്തുന്നു.
 | 

കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ
തായ്വാൻ: തെക്കൻ തായ്‌വാനിലെ ഷാൻഹുവാ പ്രവിശ്യയിലെ ഒരു ഗ്രാമം ഇപ്പോൾ കുട്ടികൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. അവർക്കിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമാണ് ഗ്രാമത്തിലെ ഓരോ ചുവരിലും കാണാനാവുക. ഹുജിയാ എന്ന് പേരുള്ള ഗ്രാമത്തിന്റെ വർണപ്രപഞ്ചം പക്ഷേ കുട്ടികളെ മാത്രമല്ല ഇവിടേക്ക് ആകർഷിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവരുടെയെല്ലാം പിക്‌നിക് പോയന്റാണ് ഇന്നിവിടം. ഹോങ്കോങിൽ നിന്നും ചൈനയിൽ നിന്നും വരെ ടൂറിസ്റ്റുകൾ അവരുടെ കുട്ടികളേയും കൂട്ടി ഇവിടേക്കെത്തുന്നു.

കഴിഞ്ഞ വർഷമാണ് ഗ്രാമത്തിലെ ചിലർക്ക് ഇത്തരം ഒരാശയം ഉദിച്ചത്. സമീപ പ്രദേശത്തുള്ള കലാപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായിരുന്നു ഗ്രാമവാസികളെ സഹായിക്കാൻ ആദ്യം എത്തിയത്. പിന്നീട് കുട്ടികളും മുതിർന്നവരുമായി പലരും അവിടേക്കൊഴുകി. ഗ്രാമവാസികളിൽ പലരും പെയിന്റ് വാങ്ങി തങ്ങളുടെ കലാവാസന പറീക്ഷിക്കാനൊരുങ്ങുകയും ചെയ്തു.

ഗ്രാമത്തിലെ മിക്കവാറും എല്ലാം ചുവരുകളും ഇപ്പോൾ കാർട്ടൂൺ കഥാപാത്രങ്ങളേക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ടൂറിസ്റ്റുകൾ വരുന്നതിന്റെ സന്തോഷം മാത്രമല്ല, ഗ്രാമീണർക്ക് ഇന്ന് ഇതൊരു വരുമാന മാർഗവുമാണ്. ഹുജിയ ഗ്രാമത്തിലെ സ്ഥലവില പോലും വർദ്ധിച്ചതായി ഇവിടുത്തുകാർ പറയുന്നു. ടൂറിസ്റ്റുകൾ ധാരാളമായി വന്നുതുടങ്ങിയതോടെ ഗ്രാമത്തിന് പുറത്ത് വലിയൊരു മൈതാനമൊരുക്കി വാഹനങ്ങളുടെ പാർക്കിംഗ് എല്ലാം അവിടേക്കാക്കി. ഹുജിയക്കകത്ത് നടന്ന് തന്നെ വേണം എല്ലാം കാണാൻ.

മനോഹരമായ ചിത്രങ്ങൾ കാണാം. ആപ്പിൽ വായിക്കുന്നവർക്ക് ഇമേജ് ഗ്യാലറിയിൽ നിന്നും ചിത്രങ്ങൾ കാണാം.

കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ കുട്ടികൾക്കായി ഒരു ഗ്രാമം അണിഞ്ഞൊരുങ്ങിയപ്പോൾ