കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അണുനാശിനി കുത്തിവെക്കണമെന്ന് പറഞ്ഞത് തമാശയെന്ന് ട്രംപ്

കൊറോണ വൈറസിനെ ഇല്ലാതാക്കാന് അണുനാശിനി കുത്തിവെച്ചാല് മതിയെന്ന് പറഞ്ഞത് തമാശയെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
 | 
കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അണുനാശിനി കുത്തിവെക്കണമെന്ന് പറഞ്ഞത് തമാശയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന് പറഞ്ഞത് തമാശയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അണുനാശിനികള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ വൈറസിനെ നശിപ്പിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ അവ ശരീരത്തില്‍ കുത്തിവെച്ച് ശരീരം ശുചിയാക്കിയെടുക്കാന്‍ കഴിയുമെന്നും അത് വളരെ രസകരമായിരിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിയുന്നതിനായി തമാശരൂപത്തില്‍ പറഞ്ഞതാണ് അതെന്ന് പിന്നീട് വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

ട്രംപിന്റെ പ്രസ്താവന ലോകമൊട്ടാകെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതോടെയാണ് താന്‍ തമാശ പറഞ്ഞതാണെന്ന വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊറോണ വൈറസുകളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് വൈറസ് വ്യാപനം തടയാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇതോടെയാണ് ശക്തമായ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. ശക്തമായ പ്രകാശരശ്മികളോ അള്‍ട്രാവയലറ്റ് കിരണങ്ങളോ ത്വക്കിലൂടെയോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ ശരീരത്തില്‍ കടത്തി വൈറസുകളെ നശിപ്പിക്കാനുള്ള പരീക്ഷണം ഗവേഷകര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.