ഇറാനിയന്‍ രഹസ്യ സേനാ തലവനെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശം അനുസരിച്ച്; ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന

ഇറാനിയന് രഹസ്യ സേനാ തലവന് ജനറല് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ നിര്ദേശം അനുസരിച്ച്.
 | 
ഇറാനിയന്‍ രഹസ്യ സേനാ തലവനെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശം അനുസരിച്ച്; ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന

വാഷിങ്ടണ്‍: ഇറാനിയന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ച്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയെ അമേരിക്കന്‍ സേന കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സുലൈമാനി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു.

അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് നടപടി ട്രംപിന്റെ ഉത്തരവ് അനുസരിച്ചാണെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. സുലൈമാനിയുടെ വധം അമേരിക്കയും ഇറാനുമായി തുടരുന്ന സംഘര്‍ഷം രൂക്ഷമാക്കും. ഇറാന്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായാണ് വിവരം. ഇതോടെ ലോകം യുദ്ധഭീതിയിലായിരിക്കുകയാണ്.

അമേരിക്കന്‍ നടപടി വിഡ്ഢിത്തവും അപകടകരവുമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഈ സാഹസികതയ്ക്ക് നേരിടേണ്ടി വരുന്ന അനന്തരഫലങ്ങള്‍ക്ക് അമേരിക്ക മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പറഞ്ഞു. ഇത് അന്താരാഷ്ട്ര ഭീകരവാദമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ഇതേത്തുടര്‍ന്ന് എംബസി പൂട്ടിയിടുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് ട്രംപ് ആരോപിച്ചത്. പിന്നാലെയാണ് അമേരിക്കയുടെ നടപടി.