തുർക്കിയിൽ ഇനി ഹിജാബ് ധരിച്ച് സ്‌കൂളുകളിൽ പോകാം

തുർക്കിയിലെ സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന ചട്ടം നീക്കം ചെയ്തതായി വിദ്യാഭ്യാസ മന്ത്രി നബി അവ്സി അറിയിച്ചു. ജനാധിപത്യ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധം പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ചട്ടം നീക്കം ചെയ്യാൻ തീരുമാനിച്ചത്. സ്കൂളുകളിൽ ഹിജാബ് തടയുന്ന ഓർഡിനൻസ് നീക്കം ചെയ്തതായി ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി വക്താവ് അറിയിച്ചു. ശിരോവസ്ത്ര നിരോധനം സ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങൾക്കും എതിരാണെന്ന് ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി വിശദീകരിച്ചിരുന്നു.
 | 

തുർക്കിയിൽ ഇനി ഹിജാബ് ധരിച്ച് സ്‌കൂളുകളിൽ പോകാം

അങ്കാറ: തുർക്കിയിലെ സ്‌കൂളുകളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന ചട്ടം നീക്കം ചെയ്തതായി വിദ്യാഭ്യാസ മന്ത്രി നബി അവ്‌സി അറിയിച്ചു. ജനാധിപത്യ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധം പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ചട്ടം നീക്കം ചെയ്യാൻ തീരുമാനിച്ചത്. സ്‌കൂളുകളിൽ ഹിജാബ് തടയുന്ന ഓർഡിനൻസ് നീക്കം ചെയ്തതായി ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി വക്താവ് അറിയിച്ചു. ശിരോവസ്ത്ര നിരോധനം സ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങൾക്കും എതിരാണെന്ന് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി വിശദീകരിച്ചിരുന്നു.
സർവകലാശാലകളിലെ വിദ്യാർത്ഥിനികളുടെ ശിരോവസ്ത്ര നിരോധനം 2011-ൽ റജബ് ത്വയ്യിബ് ഉർദുഗാന്റെ നേതൃത്വത്തിലുള്ള സർക്കാർ നീക്കം ചെയ്തിരുന്നു. സർക്കാർ സ്ഥാപനങ്ങളിലും പാർലമെന്റിലും വനിതാ എം.പിമാർക്ക് ശിരോവസ്ത്രമണിയുന്നതിലെ വിലക്കും കഴിഞ്ഞ വർഷം നീക്കിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് മുൻ തുർക്കി ഭരണാധികാരി മുസ്തഫ കമാൽ അത്താതുർക്ക് ഏർപ്പെടുത്തിയ നിരോധനമാണ് ഇതോടെ അവസാനിക്കുന്നത്. 1923-ലാണ് മുസ്തഫാ കമാൽ തുർക്കിയിൽ ഹിജാബിന് നിരോധമേർപ്പെടുത്തിയത്.