സൂയസ് കനാലിൽ കൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചു

ഈജിപ്തിലുടെ കടന്നു പോകുന്ന സൂയസ് കനാലിൽ കുറ്റൻ കപ്പലുകൾ കുട്ടിയിടിച്ചു. ഇരു കപ്പലുകൾക്കും കേടുപാടുകൾ പറ്റിയതിനേ തുടർന്ന് സുയസ് വഴിയുളള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ഒരേ വശത്തേക്ക് പോവുകയായിരുന്ന രണ്ട് കപ്പലുകളാണ് കുട്ടിയിടിച്ചത്.
 | 

സൂയസ് കനാലിൽ കൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചു
കെയ്‌റോ:  ഈജിപ്തിലുടെ കടന്നു പോകുന്ന സൂയസ് കനാലിൽ കൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചു. ഇരു കപ്പലുകൾക്കും കേടുപാടുകൾ പറ്റിയതിനേ തുടർന്ന് സുയസ് വഴിയുളള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ഒരേ വശത്തേക്ക് പോവുകയായിരുന്ന രണ്ട് കപ്പലുകളാണ് കൂട്ടിയിടിച്ചത്. ഒന്നിനെ മറ്റൊന്ന് മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് വീഡിയോ ദൃശ്യങ്ങൾ സുചിപ്പിക്കുന്നു.

ജർമ്മൻ കപ്പലായ  കൊളംബോ എക്‌സ്പ്രസ് എന്ന കൂറ്റൻ ചരക്ക് കപ്പൽ സിങ്കപ്പുർ, കമ്പനിയുടെ മാർസ് ടാഞ്ചോങ്കിനെ മറിക്കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. തൊട്ടുപിന്നാലെ വന്നിരുന്ന ബോട്ടിൽ നിന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തുന്നുണ്ടായിരുന്നു. കപ്പൽ ജീവനക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല. കൊളംബോ എക്‌സ്പ്രസിന്റെ ഒരു വശം അപകടത്തിൽ തകർന്നു. സിംഗപ്പുർ കപ്പലിൽ നിന്നും ചരക്കുകൾ നിറച്ച കണ്ടയ്‌നറുകൾ വെളളത്തിലേക്ക് തെറിച്ചു വീണതായും പറയപ്പെടുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താഴെ കാണാം.

സംഭവത്തേക്കുറിച്ച് സൂയസ് കനാൽ അധികൃതർ അന്വേഷണം ആരംഭിച്ചു. 1869 ൽ തുറന്ന് പ്രവർത്തനം ആരംഭിച്ച സൂയസ് കനാലിൽ അടുത്ത കാലത്തുണ്ടായ വലിയ അപകടമാണിത്. മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ. അത്‌ലാന്റിക്ക് മഹാസമുദ്രത്തിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുളള യാത്രയിൽ വലിയ ദൂരം കുറയ്ക്കാൻ സുയസ് കനാൽ സഹായിക്കുന്നു. കനാലിലുടെ യാത്ര അനുവദിക്കുന്നതിന് അഞ്ച് ബില്യൺ ഡോളറാണ് ഈജിപ്ത് പ്രതിവർഷം നേടുന്നത്.