ഇംഗ്ലണ്ടില്‍ വാടക കുതിച്ചുയരുന്നതായി കണക്കുകള്‍

ലണ്ടനില് വാടക കുതിച്ചുയരുന്നതായി ഷെല്ട്ടണ് ചാരിറ്റി നടത്തിയ പഠന റിപ്പോര്ട്ട് പറയുന്നു. ഹൗസ് ഓഫ് ലോര്ഡ്സില് ഹൗസിംഗ് ബില്ലില് ചര്ച്ച നടക്കുന്നതിനിടെയാണ് പഠന റിപ്പോര്ട്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ സാധാരണ ഒരു വാടകക്കാരന് മുടക്കേണ്ടി വന്നത് 40,000 പൗണ്ടാണ്. ലണ്ടനില് രണ്ടു ബെഡ്റൂം വീടിന് 89,000 പൗണ്ടാണ് വാടക. എന്നാല് സ്റ്റാര്ട്ട് അപ്പ് ഹോം വാങ്ങാന് 20 ശതമാനം അടയ്ക്കേണ്ടുന്ന തുകയും ഏതാണ്ട് ഇത്രയും മാത്രമേ വരുകയുള്ളൂ. വീടുകളുടെ അപര്യാപ്തത സാധാരണക്കാരന്റെ വരുമാനത്തില് ഭൂരിഭാഗവും വാടകനല്കാനാണ് ഉപയോഗിക്കുന്നത്.
 | 

ഇംഗ്ലണ്ടില്‍ വാടക കുതിച്ചുയരുന്നതായി കണക്കുകള്‍

ലണ്ടന്‍: ലണ്ടനില്‍ വാടക കുതിച്ചുയരുന്നതായി ഷെല്‍ട്ടണ്‍ ചാരിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഹൗസിംഗ് ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സാധാരണ ഒരു വാടകക്കാരന്‍ മുടക്കേണ്ടി വന്നത് 40,000 പൗണ്ടാണ്. ലണ്ടനില്‍ രണ്ടു ബെഡ്‌റൂം വീടിന് 89,000 പൗണ്ടാണ് വാടക. എന്നാല്‍ സ്റ്റാര്‍ട്ട് അപ്പ് ഹോം വാങ്ങാന്‍ 20 ശതമാനം അടയ്‌ക്കേണ്ടുന്ന തുകയും ഏതാണ്ട് ഇത്രയും മാത്രമേ വരുകയുള്ളൂ. വീടുകളുടെ അപര്യാപ്തത സാധാരണക്കാരന്റെ വരുമാനത്തില്‍ ഭൂരിഭാഗവും വാടകനല്‍കാനാണ് ഉപയോഗിക്കുന്നത്.

വീട് സ്വന്തമാക്കാനുള്ള അവന്റെ ആഗ്രഹം ഇതുവഴി കുഴിച്ചുമൂടപ്പെടുകയാണെന്ന് ചാരിറ്റി സി.ഇ.ഒ ക്യാംപ്‌ബെല്‍ റോബ് ചൂണ്ടിക്കാട്ടി. ലോര്‍ഡ്‌സില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് ബില്ലിനെ അധികരിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറയുന്നത് വരും തലമുറകള്‍ക്ക് വാടക സമ്പ്രദായം ഇല്ലാതാക്കി, വീടുകള്‍ സ്വന്തമാക്കുക എന്ന സ്ഥിതിയിലേക്ക് എത്തിക്കാനാണിതെന്നാണ്. എന്നാല്‍ ഈ ബില്‍ നിയമമാകുന്നതോടെ ഹൗസിംഗ് മേഖലയിലെ പ്രതിസന്ധി വര്‍ദ്ധിക്കുമെന്നാണ് ചാരിറ്റി വ്യക്തമാക്കുന്നത്.

കൂടുതല്‍ വിലയുള്ള കൗണ്‍സില്‍ വസ്തുക്കള്‍ വിറ്റ് പുതിയ പോളിസിയിലേക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ പണം കണ്ടെത്താനാണ് നിര്‍ദേശം. സാധാരണക്കാര്‍ക്ക് താങാനാകുന്ന വാടകയ്ക്ക് വീടുകള്‍ ലഭ്യമാകുന്ന സമ്പ്രദായത്തെ ഇത് ഇല്ലാതാക്കുമോ എന്ന ആശങ്കും ലോര്‍ഡ്‌സ് അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ പദ്ധതി നടപ്പാക്കാനുള്ള ബുദ്ധിമുട്ടും ആവശ്യത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ടര്‍ ഹോം പദ്ധതിയോക്കുറിച്ചും ലോര്‍ഡ്‌സില്‍ ചര്‍ച്ചയുണ്ടായി. നാല്‍പത് വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഈ പുതിയ വീടുകള്‍ നല്‍കുന്നത്. വീട് നിര്‍മാതാക്കളോട് എത്രയും വേഗം സ്റ്റാര്‍ട്ടര്‍ ഹോംസ് പണിത് നല്‍കണമെന്നാവശ്യപ്പെടുന്നതിനൊപ്പം സാധാരണക്കാരന് താങ്ങാനാവുന്ന തരത്തിലുള്ള വീടുകളുടെ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കൂടി കടക്കുന്നതോടെ വീട് വാങ്ങുന്നവര്‍ക്ക് അനുകൂല സാഹചര്യമാണൊരുങ്ങുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.