ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള വ്യോമാക്രമണം തുടരുന്നു

ഐ.എസ്.ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം തുടരുന്നു. തീവ്രവാദികളുടെ ശക്തികേന്ദ്രമായ റാഖ പ്രവിശ്യയിൽ 31-ഓളം സ്ഫോടനം നടത്തി. അക്രമണം തുടരുമ്പോഴും സിറിയയിലെ കുർദ് ഭൂരിപക്ഷ പട്ടണമായ ഐനുൽ അറബിലേക്ക് തീവ്രവാദികൾ മുന്നേറുന്നതായും റിപ്പോർട്ടുകളുണ്ട്. കുർദ് സായുധ സംഘങ്ങളും ഐ.എസും തമ്മിലുള്ള സംഘർഷം ഭയന്ന് 15,000ലേറെ പേർ ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്.
 | 

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള വ്യോമാക്രമണം തുടരുന്നു
ബെയ്‌റൂട്ട്: ഐ.എസ്.ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം തുടരുന്നു. തീവ്രവാദികളുടെ ശക്തികേന്ദ്രമായ റാഖ പ്രവിശ്യയിൽ 31-ഓളം സ്‌ഫോടനം നടത്തി. അക്രമണം തുടരുമ്പോഴും സിറിയയിലെ കുർദ് ഭൂരിപക്ഷ പട്ടണമായ ഐനുൽ അറബിലേക്ക് തീവ്രവാദികൾ മുന്നേറുന്നതായും റിപ്പോർട്ടുകളുണ്ട്. കുർദ് സായുധ സംഘങ്ങളും ഐ.എസും തമ്മിലുള്ള സംഘർഷം ഭയന്ന് 15,000ലേറെ പേർ ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്.

ഐ.എസ് പിടിച്ചടക്കിയ തഖ്ബ വ്യോമതാവളത്തിനു നേരേയും അമേരിക്ക ആക്രമണം നടത്തി. ഇതിന് സമീപത്തുള്ള പരിശീലനക്യാമ്പും തകർത്തു. പാൽമൈറ, മിൻബെജ്, അലെപ്പോ എന്നീ പട്ടണങ്ങളിലും വ്യോമാക്രമണം നടത്തി. അമേരിക്കയും അറബ് സഖ്യരാഷ്ട്രങ്ങളും ചേർന്ന് സിറിയയിലെ ഐ.എസ്.ഐ.എസ് കേന്ദ്രങ്ങൾക്കു നേരേ ചൊവ്വാഴ്ചയാണ് ആക്രമണം ആരംഭിച്ചത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ബ്രിട്ടനും ചേർന്നിട്ടുണ്ട്. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും തീവ്രവാദികൾക്കെതിരെയുള്ള ആക്രമണത്തിൽ പങ്കാളികളാണ്.