വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് യുഎഇ നിരോധിച്ചു

വന്യമൃഗങ്ങളെ സ്വകാര്യമായി വളര്ത്തുന്നത് യുഎഇ നിരോധിച്ചു. സിംഹം, പുലി, കടുവ, ചീറ്റ തുടങ്ങിയ മൃഗങ്ങളെ വീടുകളില് ഓമനമൃഗങ്ങളായി വളര്ത്തുന്നത് അറബ് രാജ്യങ്ങളിലെ സമ്പന്നരുടെ സ്റ്റാറ്റസ് സിംബലായാണ് കണക്കാക്കപ്പെട്ടിരുന്നത്. പുതിയ നിയമം അനുസരിച്ച് സ്വകാര്യ വ്യക്തികള്ക്ക് വന്യമൃഗങ്ങളെസ്വന്തമായി വളര്ത്താനാവില്ല. ഇത്തരം മൃഗങ്ങളെ ഇനി മൃഗശാലകളിലോ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലോ ഗവേഷണകേന്ദ്രങ്ങളിലോ സര്ക്കസ് കമ്പനികള്ക്കോ മാത്രമേ സൂക്ഷിക്കാനാവൂ.
 | 

വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് യുഎഇ നിരോധിച്ചു

ദുബായ്: വന്യമൃഗങ്ങളെ സ്വകാര്യമായി വളര്‍ത്തുന്നത് യുഎഇ നിരോധിച്ചു. സിംഹം, പുലി, കടുവ, ചീറ്റ തുടങ്ങിയ മൃഗങ്ങളെ വീടുകളില്‍ ഓമനമൃഗങ്ങളായി വളര്‍ത്തുന്നത് അറബ് രാജ്യങ്ങളിലെ സമ്പന്നരുടെ സ്റ്റാറ്റസ് സിംബലായാണ് കണക്കാക്കപ്പെട്ടിരുന്നത്. പുതിയ നിയമം അനുസരിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വന്യമൃഗങ്ങളെസ്വന്തമായി വളര്‍ത്താനാവില്ല. ഇത്തരം മൃഗങ്ങളെ ഇനി മൃഗശാലകളിലോ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലോ ഗവേഷണകേന്ദ്രങ്ങളിലോ സര്‍ക്കസ് കമ്പനികള്‍ക്കോ മാത്രമേ സൂക്ഷിക്കാനാവൂ.

ചീറ്റ, പുലി തുടങ്ങിയ മൃഗങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്ക് ആറ് മാസം വരെ തടവും 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്യമൃഗങ്ങളെ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തിയാല്‍ തടവും 7 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ചീറ്റകള്‍ വംശനാശഭീഷണി നേരിടുന്നതായി കഴിഞ്ഞ മാസം ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇത്തരം മൃഗങ്ങളെ വളര്‍ത്താനും നഗരമധ്യങ്ങളില്‍ പോലും ഇവയുമായി പ്രത്യക്ഷപ്പെടാനുമുള്ള പ്രവണത അടുത്തിടെ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആഢ്യത്തത്തിന്റെ അടയാളമായാണ് ഇത് പരിഗണിച്ചു വന്നിരുന്നത്.

ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ അഞ്ച് കടുവകളുമായി കഴിഞ്ഞ ഒക്ടോബറില്‍ ഒരാള്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിംഹങ്ങളുമായി വാഹനത്തില്‍ പോകുന്ന ഒരാളുടെ വീഡിയോയും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. നായകളെ വളര്‍ത്തുന്നതിനും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നായകളെ വളര്‍ത്താന്‍ ഇനി മുതല്‍ പെര്‍മിറ്റ് എടുക്കണം. പുറത്തുകൊണ്ടു പോകണമെങ്കില്‍ ഇത് ആവശ്യമാണ്. ലൈസന്‍സ് എടുക്കാതെ പിടിക്കപ്പെട്ടാല്‍ ഒരുലക്ഷം ദിര്‍ഹമാണ് പിഴ.