സൗദിക്ക് പിന്നാലെ യുഎഇയിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

സൗദി അറേബ്യയിലെ ഖത്തര് എയര്വേയ്സിന്റെ ഓഫിസുകള് അടച്ചുപൂട്ടിയതിന് പിന്നാലെ യു.എ.ഇയും ഖത്തര് എയര്വേയ്സിന്റെ രാജ്യത്തെ ഓഫീസുകള്ക്ക് വിലക്കേര്പ്പെടുത്തി. അടിയന്തരമായി തന്നെ രാജ്യത്ത് പ്രവര്ത്തിക്കുന്ന ഓഫീസുകള് പൂട്ടാനാണ് ഖത്തര് എയര്വേയ്സിനോട് യുഎഇ സിവില് ഏവിയേഷന് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മറ്റൊരു ജിസിസി രാജ്യമായ ബഹ്റൈനും ഖത്തര് എയര്വേയ്സ് ഓഫീസുകള് രാജ്യത്ത് പ്രവര്ത്തിക്കുന്നതിനുള്ള ലൈസന്സ് റദ്ദാക്കിയിരുന്നു
 | 

സൗദിക്ക് പിന്നാലെ യുഎഇയിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

ദുബായ്: സൗദി അറേബ്യയിലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫിസുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ യു.എ.ഇയും ഖത്തര്‍ എയര്‍വേയ്‌സിന്റെ രാജ്യത്തെ ഓഫീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അടിയന്തരമായി തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ പൂട്ടാനാണ് ഖത്തര്‍ എയര്‍വേയ്‌സിനോട് യുഎഇ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മറ്റൊരു ജിസിസി രാജ്യമായ ബഹ്‌റൈനും ഖത്തര്‍ എയര്‍വേയ്‌സ് ഓഫീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു.

പെട്ടന്നുണ്ടാകുന്ന ഇത്തരം യാത്രവിലക്കുകളില്‍ ആശങ്കയിലാണ് യാത്രക്കാര്‍. ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ടിക്കറ്റ് ബുക്ക് ചെയ്ത തുക പോലും പൂര്‍ണ്ണമായും ലഭ്യമാകുന്നില്ല. റീഫണ്ട് ഫീ എന്ന പേരില്‍ 470 ദിര്‍ഹമാണ് തങ്ങളുടെ കയ്യില്‍ നിന്നും ഈടാക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഖത്തറുമായുള്ള നയതന്ത്ര, വ്യോമയാന ബന്ധങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കടുത്ത നടപടികളിലേക്കാണ് സൗദി അറേബ്യ,യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ കടന്നിരിക്കുന്നത്. ഖത്തര്‍ സ്വദേശികളോട് 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ട് പോകാനാണ് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ തങ്ങളുടെ രാജ്യത്ത് നിന്നും ആരും ഖത്തറിലേക്ക് യാത്ര ചെയ്യരുതെന്നും ഉത്തരവിറക്കിയിട്ടുണ്ട്. ഖത്തറിലേക്കുള്ള അതിര്‍ത്തികളും ഗള്‍ഫ് രാജ്യങ്ങള്‍ അടച്ചിട്ടു കഴിഞ്ഞതായാണ് വിവരം.