കോവിഡ് ചികിത്സക്ക് സ്‌റ്റെം സെല്‍ തെറാപ്പി; നിര്‍ണായക നേട്ടം കൈവരിച്ച് യുഎഇ

കോവിഡ് ചികിത്സയില് നിര്ണായക നേട്ടം കൈവരിച്ച് യുഎഇ.
 | 
കോവിഡ് ചികിത്സക്ക് സ്‌റ്റെം സെല്‍ തെറാപ്പി; നിര്‍ണായക നേട്ടം കൈവരിച്ച് യുഎഇ

അബുദാബി: കോവിഡ് ചികിത്സയില്‍ നിര്‍ണായക നേട്ടം കൈവരിച്ച് യുഎഇ. വൈറസ് ചികിത്സക്ക് മൂലകോശങ്ങളെ ഉപയോഗിക്കാമെന്ന് അബുദാബിയിലെ സ്‌റ്റെം സെല്‍ സെന്ററിലെ വിദഗ്ദ്ധര്‍ കണ്ടെത്തി. രോഗബാധിതരുടെ രക്തത്തില്‍ നിന്ന് മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് മാറ്റങ്ങള്‍ വരുത്തി ശരീരത്തിലേക്ക് തിരിച്ച് നിക്ഷേപിക്കുന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്.

നൂതനമായ ഈ ചികിത്സാ സമ്പ്രദായം വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. ഈ രീതി 73 രോഗികളില്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നതിനാല്‍ രോഗത്തോട് ശക്തമായ പ്രതിരോധം രോഗികള്‍ക്ക് ലഭിക്കുന്നു. ഈ ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ക്ലിനിക്കല്‍ ട്രയലില്‍ രോഗികള്‍ക്ക് പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.