ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ കൂട്ടിലടച്ച് ദേശസ്‌നേഹ പ്രകടനം; യു.എ.ഇ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യന് ഫുട്ബോള് ആരാധകരെ പക്ഷിക്കൂട്ടിലടച്ച യു.എ.ഇ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യാകപ്പില് യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരാധകരെ കൂട്ടിലടച്ച യു.എ.ഇ സ്വദേശിയുടെ വീഡിയോ സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ടത്. ആരാധകരെ കളിയാക്കുകയും യു.എ.ഇക്ക് പിന്തുണ നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ. സാമൂഹിക മാധ്യമങ്ങള് വഴി വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 | 
ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ കൂട്ടിലടച്ച് ദേശസ്‌നേഹ പ്രകടനം; യു.എ.ഇ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യു.എ.ഇ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യാകപ്പില്‍ യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരാധകരെ കൂട്ടിലടച്ച യു.എ.ഇ സ്വദേശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരെ കളിയാക്കുകയും യു.എ.ഇക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ. സാമൂഹിക മാധ്യമങ്ങള്‍ വഴി വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നത് യു.എ.ഇയില്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. യു.എ.ഇ അറ്റോര്‍ണി ജനറലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.

ഇന്ത്യ-യുഎഇ മത്സരത്തിന് മുന്നോടിയായി തന്റെ ജോലിക്കാരെ വെച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചത്. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാര്‍. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.