ഖത്തറിനെതിരെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് യുഎഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗ്ഗം അടച്ചു

ഖത്തറിന് മേലുള്ള ഉപരോധം കൂടുതല് കര്ശനമാക്കി ജിസിസി രാജ്യങ്ങള്. യുഎഇയില് കൂടെയുള്ള ഖത്തറിന്റെ വ്യോമമാര്ഗ്ഗം പുര്ണ്ണമായും അടച്ചതായി യുഎഇ അറിയിച്ചു. ഖത്തറിന്റെ വിമാനങ്ങള്ക്ക് പുറമേ മറ്റുള്ള രാജ്യങ്ങളുടെ വിമാനങ്ങള്ക്കും യുഎഇയുടെ ആകാശത്തിലൂടെ ഖത്തറിലേക്ക് പോകാനുള്ള അനുമതിയാണ് ഇതോടെ നിഷേധിച്ചിരിക്കുന്നത്. ഉപരോധങ്ങള്ക്കു മുന്പില് തല കുനിക്കില്ലെന് നിലപാടുമായി ഖത്തര് രംഗത്തെത്തിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ ഇപ്പോള് രംഗത്തു വന്നിരിക്കുന്നത്.
 | 

ഖത്തറിനെതിരെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് യുഎഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗ്ഗം അടച്ചു

ദോഹ: ഖത്തറിന് മേലുള്ള ഉപരോധം കൂടുതല്‍ കര്‍ശനമാക്കി ജിസിസി രാജ്യങ്ങള്‍. യുഎഇയില്‍ കൂടെയുള്ള ഖത്തറിന്റെ വ്യോമമാര്‍ഗ്ഗം പുര്‍ണ്ണമായും അടച്ചതായി യുഎഇ അറിയിച്ചു. ഖത്തറിന്റെ വിമാനങ്ങള്‍ക്ക് പുറമേ മറ്റുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കും യുഎഇയുടെ ആകാശത്തിലൂടെ ഖത്തറിലേക്ക് പോകാനുള്ള അനുമതിയാണ് ഇതോടെ നിഷേധിച്ചിരിക്കുന്നത്. ഉപരോധങ്ങള്‍ക്കു മുന്‍പില്‍ തല കുനിക്കില്ലെന് നിലപാടുമായി ഖത്തര്‍ രംഗത്തെത്തിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ഖത്തറിലേക്കുള്ള റോഡ് ഗതാഗത മാര്‍ഗ്ഗവും, അതിര്‍ത്തികളും യുഎഇ നേരത്തെ തന്നെ അടച്ചിരുന്നു. യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫീസുകള്‍ പൂട്ടി സീല്‍ വെക്കുകയും ഖത്തര്‍ സ്വദേശികള്‍ എത്രയും പെട്ടെന്ന് എമിറേറ്റ്‌സ് രാജ്യങ്ങള്‍ വിട്ട് പോകണമെന്ന ഉത്തരവും നല്‍കിയിയിരുന്നു. ഖത്തറുമായുള്ള തപാല്‍ ബന്ധങ്ങളും യുഎഇ ഇന്നലെ മുതല്‍ നിരോധിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഖത്തറിന് അനുകൂല നിലപാട് എടുക്കുന്നവര്‍ക്ക് സൈബര്‍ കുറ്റം ചുമത്തി കനത്ത ശിക്ഷ നല്‍കാനും യുഎഇ ഉത്തരവിട്ടിരുന്നു. ഈ നടപടികള്‍ക്ക് പുറമേയാണ് ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് വ്യോമമാര്‍ഗ്ഗം തടസ്സപ്പെടുത്തിയിരിക്കുന്നത്. വ്യോമമാര്‍ഗ്ഗം നിരോധിച്ചതോടെ ഇന്ത്യന്‍ വിമാനങ്ങളുടെ ഖത്തറിലേക്കുള്ള യാത്ര ഇനി ഇറാന്റെ അതിര്‍ത്തി വഴിയേ സാധ്യമാകുകയുള്ളു. ഇത് സമയദൈര്‍ഘ്യം കൂട്ടുകയും യാത്രാച്ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമാവും.